‘രാംലീല മൈതാനിയില്‍ തുറന്ന സംവാദത്തിന് തയ്യാറാണോ..?’ അമിത്ഷായെ വെല്ലുവിളിച്ച് കെജ്‍രിവാള്‍

മോദി സര്‍ക്കാരിനെയും ഡൽഹിയിലെ ആം ആദ്മി പാർട്ടി സര്‍ക്കാരിനെയും താരതമ്യപ്പെടുത്തിയുള്ള അമിത്ഷായുടെ അധിക്ഷേപത്തെ തുടര്‍ന്നാണ് പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കെജ്‍രിവാള്‍ രംഗത്തെത്തിയത്.

Update: 2018-09-24 07:38 GMT
Advertising

ബിജെപി അധ്യക്ഷൻ അമിത് ഷായെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. മോദി സര്‍ക്കാരിനെയും ഡൽഹിയിലെ ആം ആദ്മി പാർട്ടി സര്‍ക്കാരിനെയും താരതമ്യപ്പെടുത്തിയുള്ള അമിത്ഷായുടെ അധിക്ഷേപത്തെ തുടര്‍ന്നാണ് പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കെജ്‍രിവാള്‍ രംഗത്തെത്തിയത്.

രാംലീല മൈതാനിയിൽ ബി.ജെ.പി റാലിയിൽ സംസാരിക്കവെയായിരുന്നു അമിത്ഷായുടെ വിമര്‍ശം. മൂന്നര വർഷത്തെ ഭരണത്തിൽ ആം ആദ്മി പാർട്ടി ന്യൂഡൽഹിയില്‍ വികസനത്തെ തടയുകയാണെന്ന് അമിത്ഷാ ആരോപിച്ചു. കെജ്‍രിവാളിന്റെ ഒരേയൊരു മന്ത്രം കള്ളം പറയുക എന്നതാണെന്നും, തുടർച്ചയായി മനപൂര്‍വം ഇത് തന്നെ ആവര്‍ത്തിക്കുകയാണെന്നും അമിത്ഷാ പറഞ്ഞു.

“ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക് രണ്ട് ചുമതലകളാണ് നൽകിയിട്ടുള്ളത്, പൊലീസ് വകുപ്പും ശുചീകരണവും. എന്നാല്‍ അവ രണ്ടും നിങ്ങൾ അത്യധികം മോശമാക്കി.” കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.

ഇതോടെ അമിത്ഷായുടെ പ്രസ്താവനകള്‍ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ കെജ്‍രിവാള്‍ രംഗത്തെത്തി. "കഴിഞ്ഞ നാല് വർഷത്തിനിടയിൽ മോദിജി ചെയ്തതിനേക്കാള്‍ 10മടങ്ങ് കൂടുതല്‍ കാര്യങ്ങല്‍ ഞങ്ങളുടെ ഗവൺമെന്റ് ചെയ്തിട്ടുണ്ട്. മോദിയുടെ ജനവിരുദ്ധവും തെറ്റായ പ്രവർത്തനങ്ങളും നോക്കൂ.. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പ്രവർത്തനത്തിലും ഞങ്ങൾ ഉള്‍പ്പെട്ടിട്ടില്ല." കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ നാല് വർഷത്തിനിടയിൽ മോദി ഭരണകൂടം ഡൽഹിക്ക് വേണ്ടി 13.8കോടി രൂപയാണ് ചെലവഴിച്ചതായി ബിജെപി അധ്യക്ഷൻ അവകാശപ്പെടുകയുണ്ടായി. എന്നാല്‍ നഗരത്തിലെ ശുചിത്വ നിലവാരവും നിയമപരമായ സ്ഥിതിഗതികളും മോശമാവുകയാണെന്ന് കെജ്‍രിവാൾ ചൂണ്ടിക്കാട്ടി. ബി.ജെ.പി. നിയന്ത്രിത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കീഴിലാണ് ഡൽഹിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍. പോലീസുദ്യോഗസ്ഥരും കേന്ദ്രസർക്കാർ നിയന്ത്രണത്തിലാണ്.

‘’അതേസമയം ഡൽഹിയിലെ ജനങ്ങളുടെ വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുടെ ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുത്തിരുന്നു. ഈ മേഖലകളിലെ പ്രകടനത്തെ ലോകം പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്.’’

"ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക് രണ്ട് ചുമതലകളാണ് നൽകിയിട്ടുള്ളത്, പൊലീസ് വകുപ്പും ശുചീകരണവും. എന്നാല്‍ അവ രണ്ടും നിങ്ങൾ അത്യധികം മോശമാക്കി. ഡൽഹിയെ വൃത്തിയാക്കി നിലനിർത്താനോ അല്ലെങ്കിൽ പൊലീസിന്റെ പ്രവർത്തനങ്ങളെ ശരിയായ രീതിയിൽ നടപ്പാക്കാനോ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല." കെജ്‍രിവാള്‍ തുറന്നടിച്ചു.

അതേസമയം ഡൽഹിയിലെ ജനങ്ങളുടെ വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുടെ ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുത്തിരുന്നു. ഈ മേഖലകളിലെ പ്രകടനത്തെ ലോകം പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്." അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു.. വരൂ, ഡൽഹിയിലെ ജനങ്ങൾക്ക് മുന്നിൽ രാംലീല മൈതാനത്ത് ഒരു പൊതു സംവാദം നടത്താം.." കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.

Tags:    

Similar News