മോദിക്കെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് രാഹുല്‍ ഗാന്ധി

ചെറുകിട വ്യാപാരത്തെയും തൊഴിലവസര സൃഷ്ടിയെയും ജിഎസ്ടിയും നോട്ട് അസാധുവാക്കലും തകര്‍ത്തെന്നും കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ജിഎസ്ടിയില്‍ മാറ്റം വരുത്തുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Update: 2018-09-27 14:25 GMT
Advertising

റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഗുണം ലഭിച്ചത് നരേന്ദ്രമോദിയുടെ സുഹൃത്തിനാണെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ചെറുകിട വ്യാപാരത്തെയും തൊഴിലവസര സൃഷ്ടിയെയും ജിഎസ്ടിയും നോട്ട് അസാധുവാക്കലും തകര്‍ത്തെന്നും കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ജിഎസ്ടിയില്‍ മാറ്റം വരുത്തുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ് ആവര്‍ത്തിച്ച് സന്ദര്‍ശിച്ച് പ്രചാരണം നടത്തുകയാണ് രാഹുല്‍ ഗാന്ധി. പ്രാരണത്തിന്റെ ഭാഗമായി ചിത്രകൂട്ടിലും സാദ്നയിലും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

റഫാല്‍ ഇടപാടില്‍ വിമാനവില പുറത്ത് വിടാന്‍ തയ്യാറാല്ലെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ലെന്നും ഫ്രഞ്ച് പ്രസിഡന്റുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ പുറത്ത് വിടാമെന്നാണ് മറുപടി ലഭിച്ചതെന്നും രാഹുല്‍ പറഞ്ഞു.

''യുവാക്കള്‍ക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ട്. തീരുമാനമെടുത്തത് പ്രധാനമന്ത്രിയും ഗുണം ലഭിച്ചത് പ്രധാനമന്ത്രിയുടെ സുഹൃത്തിനുമാണ്. ഫ്രഞ്ച് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ ചോദിച്ചപ്പോള്‍ വേണമെങ്കില്‍ പ്രധാനമന്ത്രിക്ക് വിമാനവില വെളിപ്പെടുത്താനാകുമെന്നാണ് മറുപടി ലഭിച്ചത്.'' രാഹുല്‍ ഗാന്ധി പറഞ്ഞു.

Tags:    

Similar News