ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല- ദീപക് മിശ്ര

നിയമത്തിന് മാനുഷിക മുഖവും സമീപനവും വേണമെന്നും ദീപക് മിശ്ര പറഞ്ഞു

Update: 2018-10-01 13:45 GMT
Advertising

യാത്രയപ്പ് ചടങ്ങില്‍ ഉള്ള് തുറന്ന് സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര. സംവാദത്തില്‍ പരാജയപ്പെടുന്നവന്‍റെ പിന്നെയുള്ള ആയുധാമാണ് ആരോപണമുന്നയിക്കല്‍ എന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. താന്‍ ആളുകളെ ചരിത്രം നോക്കിയല്ല വിലയിരുത്തുന്നത്. അവരുടെ പ്രവർത്തനം നോക്കിയാണ്.

നിയമത്തിന് മാനുഷിക മുഖവും സമീപനവും വേണമെന്നും ദീപക് മിശ്ര പറഞ്ഞു. ബാര്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകായായിരുന്നു ചീഫ് ജസ്റ്റിസ്. നാളൈയാണ് ദീപക് മിശ്ര ഔദ്യോഗികമായി വിരമിക്കുന്നത്.

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടുമ്പോള്‍ പരസ്പരമുള്ള ആക്രമണവും കൊലപാതകങ്ങളും വര്‍ധിക്കുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയും വ്യക്തമാക്കി. ദീപക് മിശ്രയുടെ അവസാന പ്രവര്‍ത്തി ദിവസമായിരുന്നു ഇന്ന്. 46 ആമത് ചീഫ് ജസറ്റിസ് ആയി മറ്റന്നാള്‍ രഞ്ജന്‍ ഗഗോയി ചുമതല ഏല്‍‌ക്കും.

Tags:    

Similar News