കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകൾ അസ്വസ്ഥനാക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ്
രാജ്യത്തെ 42 ഹെെകോടതികളിലായി 4.3 ദശലക്ഷം കേസുകളാണ് കെട്ടികിടക്കുന്നത്. ഇതിനും പുറമെ 55,946 കേസുകളാണ് സുപ്രീംകോടതിയിലുള്ളത്
കോടതികളിൽ കാലങ്ങളായി വിധിയാകാതെ കെട്ടികിടക്കുന്ന കേസുകൾ അസ്വസ്ഥത ഉണ്ടാക്കുന്നതായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. കേസുകൾ കെെകാര്യം ചെയ്യുന്നതിൽ കോടതികൾ ഇനിയും കാര്യക്ഷമത കെെവരിക്കേണ്ടതുണ്ടെന്നും, ജുഡീഷ്യറിയെ അഴിമതി മുക്തമാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പത്തു വര്‍ഷത്തിലേറെയായി വാദം തുടരുന്ന ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് ഗൊഗോയ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്. നാഷണൽ ജുഡീഷ്യൽ ഡാറ്റ പ്രകാരം രാജ്യത്തെ നാൽപത്തി രണ്ടു ഹെെകോടതികളിലായി 4.3 ദശലക്ഷം കേസുകളാണ് കെട്ടികിടക്കുന്നത്. ഇതിനും പുറമെ 55,946 കേസുകളാണ് സുപ്രീംകോടതിയിലുള്ളത്. ഇത് ജുഡീഷ്യറിയുടെ വലിയ പ്രതിസന്ധിയാണെ്. കീഴ്കോടതികളിൽ ദശാബ്ദങ്ങളായി നികത്തെപ്പെടാതെ കിടക്കുന്ന ഓഴിവകൾ ഉണ്ടെന്നും ഇവ ഉടൻ പരിഹരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു.
കോടതികൾക്കകത്തെ അഴിമതി തുടച്ചു നീക്കേണ്ടതുണ്ട്. അഴിമതിയുടെ നിഴലിലുള്ള ജഡ്ജിമാരുടെ കീഴിൽ നിന്നും കേസുകൾ മാറ്റുന്നതിന് ഹെെകോടതി ജഡ്ജിമാർ മടിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.