എണ്ണ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്താന്‍ മോദി; പ്രതീക്ഷക്ക് വകയുണ്ടാകുമോ ?
രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.23 രൂപയും ഡീസല്‍ ലിറ്ററിന് 79.07 രൂപയുമായി.
ഇന്ധനവില റെക്കോര്‍ഡുകള്‍ ഭേദിച്ച് സാധാരണക്കാരുടെ നെഞ്ച് തകര്‍ത്ത് മുന്നേറുകയാണ്. ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കാന്‍ ഇനിയും തയാറായിട്ടില്ല. നികുതിയില്‍ നേരിയ ഇളവ് കേന്ദ്രം വരുത്തിയെങ്കിലും വില ദിവസങ്ങള്‍കൊണ്ട് പഴയ അവസ്ഥയിലായി.
രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.23 രൂപയും ഡീസല്‍ ലിറ്ററിന് 79.07 രൂപയുമായി. ഒടുവിലിതാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എണ്ണ കമ്പനി മേധാവികളുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എണ്ണ കമ്പനി മേധാവികളുമായി നാളെ മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നവംബര്‍ നാല് മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് കൂടിക്കാഴ്ച. ആഗോള, ആഭ്യന്തര മേഖലകളിലെ പ്രധാന എണ്ണ കമ്പനികളുടെ മേധാവികളുമായാണ് മോദി കൂടിക്കാഴ്ച നടത്തുക. എന്നാല്‍ അമേരിക്കയുടെ ഉപരോധം ഇന്ധന ഇറക്കുമതിയെ ബാധിക്കുമോയെന്ന കാര്യത്തിലായിരിക്കും ചര്‍ച്ചകളെന്നും വില കുറക്കാനുള്ള ചര്‍ച്ചകളൊന്നും നടക്കാനിടയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.