എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസ് 31ലേക്ക് മാറ്റി
കൂടുതല്‍ വാദം കേള്‍ക്കുന്നതിന് കേസ് ഈ മാസം 31 ലേക്ക് മാറ്റിയ കോടതി അന്ന് അക്ബറിന് പറയാനുള്ളത് കേള്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് കോടതി ഈ മാസം 31 ലേക്ക് മാറ്റി. എം.ജെ അക്ബറിന്റെ വാദവും കോടതി അന്ന് കേള്‍ക്കും. ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാനായി ആഭ്യന്തര കമ്മിറ്റികള്‍ രൂപികരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി മനേകാഗാന്ധി എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇന്ന് കത്തയച്ചു.
പാട്യാല ഹൗസ് കോടതിയിലാണ് തനിക്കെതിരെ ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവര്‍ത്തകക്കെതിരെ അക്ബര്‍ പരാതി നല്‍കിയത്. എന്നാല്‍ ഇന്ന് അക്ബര്‍ കോടതിയില്‍ ഹാജരായില്ല. മാധ്യമപ്രവര്‍ത്തക ട്വിറ്ററിലൂടെ നടത്തിയ ഇരപിടിയന്‍ എന്ന പദ പ്രയോഗം അടക്കമുള്ളവ അക്ബറിന്റെ സല്‍പ്പേരിന് കളങ്കപ്പെടുത്തിയതായി കോടതിയെ ധരിപ്പിച്ചു. കൂടുതല്‍ വാദം കേള്‍ക്കുന്നതിന് കേസ് ഈ മാസം 31 ലേക്ക് മാറ്റിയ കോടതി അന്ന് അക്ബറിന് പറയാനുള്ളത് കേള്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പരാതിയില്‍ അക്ബറിനെതിരെ മൊഴി നല്‍കാന്‍ തയ്യാറായി സമാന പരാതി ഉള്ള ഇരുപതോളം മാധ്യമപ്രവര്‍ത്തകരും തയ്യാറായിരുന്നു. ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തരകമ്മിറ്റികള്‍ രൂപികരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി മനേകാഗാന്ധി എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇന്ന് കത്തയച്ചു
ലൈംഗികാതിക്രമപരാതികള്‍ അറിയിക്കാനായി മാത്രം പുതിയ ഈ മെയില്‍ അഡ്രസ് തയ്യാറാക്കിയതായി ദേശീയ വനിതാ കമ്മീഷനും അറിയിച്ചു. അതേസമയം ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകക്കെതിരെ നല്‍കിയ മാനനഷ്ടകേസ് പിന്‍വലിക്കാനുള്ള മാന്യത അക്ബര്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി. ലൈംഗികാതിക്ര വെളിപ്പെടുത്തല്‍ നടത്താന്‍ ധൈര്യം കാണിച്ച വനിതാ മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായി എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി.