യു.പിയില്‍ യോഗിയെ ഇറക്കിയത് പോലെ തെലങ്കാന പിടിക്കാന്‍ സ്വാമി പൂര്‍ണ്ണാനന്ദയെ ഇറക്കി ബി.ജെ.പി

ശ്രീ പീഠം മഠാധിപതിയായ പരിപൂർണാനന്ദ ഇന്നലെയാണ് ബി.ജെ.പിയിൽ ചേർന്നത്

Update: 2018-10-20 14:21 GMT
Advertising

ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിനെ ഇറക്കിയതിന് സമാനമായി തെലങ്കാന പിടിക്കാൻ സ്വാമി പൂർണാനന്ദയെ ഇറക്കി ബി.ജെ.പി. ശ്രീ പീഠം മഠാധിപതിയായ പരിപൂർണാനന്ദ ഇന്നലെയാണ് ബി.ജെ.പിയിൽ ചേർന്നത്. ഹിന്ദുക്കൾക്ക് ഹിന്ദുസ്ഥാനിൽ ഇടമില്ലെന്നായിരുന്നു ശ്രീ പീഠം മഠാധിപതി സ്വാമി പരിപൂര്‍ണാനന്ദയുടെ അവസാന വിവാദ പ്രസ്താവന.

മറ്റ് മതങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും പ്രകോപനപരമായ പ്രസംഗം നടത്തുകയും ചെയ്തതിന് ഹൈദരാബാദില്‍ പ്രവേശിക്കുന്നതിന് 6 മാസത്തെ വിലക്കും കഴിഞ്ഞ ജൂണില്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ കടുത്ത ഹിന്ദു വാദം പ്രകടിപ്പിക്കുന്ന പരിപൂര്‍ണാനന്ദ തിരിച്ച് വന്നതോടെ തെലങ്കാനയില്‍ ബി.ജെ.പിക്ക് തീവ്ര ഹിന്ദു മുഖമാണ് ലഭിച്ചിരിക്കുന്നത്.

Full View

അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ മതപരമായ ആഘോഷങ്ങള്‍ അടക്കം നടത്തുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ജലന്ധര്‍ അമൃത്സര്‍ എക്സപ്രസാണ് ഏറ്റവും കുടുതല്‍ അപകടം ഉണ്ടാക്കിയതെങ്കിലും വിപരീത ദിശയില്‍ വന്ന അമൃത്സര്‍ ഹൌറ എക്സ്പ്രസ് തട്ടിയും ചിലര്‍ മരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ട്രെയിന്‍ അപകടത്തിന് പിന്നാലെ അടുത്തുള്ള റെയില്‍വേ ക്രോസിങ് അജ്ഞാതര്‍ അടിച്ചുതകര്‍ത്തു.

Tags:    

Similar News