സി.ബി.ഐയിലെ നടപടികളെ ന്യായീകരിച്ച് ധനമന്ത്രി
നിഷ്പക്ഷമായ അന്വേഷണം നടത്തുന്നതിനായാണ് ഡയറക്ടറേയും സ്പെഷ്യല്‍ ഡയറക്ടറേയും മാറ്റിയത്
സി.ബി.ഐയിലെ നടപടികളെ ന്യായീകരിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി. ഡയറക്ടറും സ്പെഷ്യല്‍ ഡയറക്ടറും പരസ്പരം ആരോപണം ഉന്നയിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുന്നതിനായാണ് ഇരുവരേയും മാറ്റിയതെന്ന് ജയ്റ്റ്‍ലി പറഞ്ഞു.
അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും സി.വി.സിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. റഫേല്‍ ഇടപാടിലെ അന്വേഷണം ഭയന്നാണ് അലോക് വര്‍മയെ മാറ്റിയതെന്ന പ്രതിപക്ഷ ആരോപണം അരുണ്‍ ജയ്റ്റ്‍ലി തള്ളി
സിബിഐ രാജ്യത്തെ പരമപ്രധാനമായ അന്വേഷണ ഏജന്‍സിയാണ് അതിന്റെ വിശ്വാസ്യത നിലനിര്‍ത്തേണ്ടതുണ്ട് അസാധാരണ സ്ഥിതി വിശേഷമാണ് നിലവിലുള്ളത് ഇരുവരും നിരപരാധികളെങ്കില്‍ തിരിച്ചുവരുമെന്നും ധനമന്ത്രി അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല
സി.വി.സിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ജയ്റ്റ്‍ലി കൂട്ടിച്ചേര്‍ത്തു