സി.ബി.ഐ അല്ല ബി.ബി.ഐ; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് മമത ബാനര്‍ജി

സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായി അഴിമതി കേസ് എടുത്തതിനെ തുടര്‍ന്ന് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു

Update: 2018-10-24 10:55 GMT
Advertising

സി.ബി.ഐ വിഷയത്തില്‍ ബി.ജെ.പിയേയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സി.ബി.ഐ ബിജെപി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനായെന്ന് മമത പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ വിമര്‍ശം. സിബിഐ ഇപ്പോള്‍ ബിബിഐ (ബിജെപി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ആയിരിക്കുന്നു. ദൗര്‍ഭാഗ്യകരം..! മമത ട്വീറ്റ് ചെയ്തു.

സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായി അഴിമതി കേസ് എടുത്തതിനെ തുടര്‍ന്ന് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. പകരം ജോയിന്റ്‌ ഡയറക്ടര്‍ എം. നാഗേശ്വര്‍ റാവുവിനാണ് ചുമതല നല്‍കിയത്. ഡയറക്ടറുടെ എല്ലാ ചുമതലകളും റാവുവിന് കൈമാറുന്നുവെന്നും അടിയന്തരമായി ചുമതലയേറ്റെടുക്കണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഇതിനു പിന്നാലെ അസ്താനക്കെതിരായ അന്വേഷസംഘത്തിലുള്ള എല്ലാവരെയും സ്ഥലംമാറ്റുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ അജയ് ബസിയെ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയറിലേക്കാണ് മാറ്റിയത്. രാവിലെ അലോക് വര്‍മ ഉള്‍പ്പെടെയുള്ളവരുടെ ഓഫീസില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡു നടത്തുകയും ചെയ്തു.

Tags:    

Similar News