കാഞ്ച ഇലയ്യയുടെ മൂന്ന് പുസ്‌കങ്ങള്‍ പിൻവലിക്കാൻ ഡല്‍ഹി സര്‍വകലാശാല 

Update: 2018-10-25 12:41 GMT
Advertising

ഹിന്ദുയിസത്തെ അവഹേളിക്കുന്നെന്നാരോപിച്ച് ഡല്‍ഹി സര്‍വകലാശാലയുടെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് ദലിത് ചിന്തകന്‍ കാഞ്ച ഇലയ്യയുടെ മൂന്ന് പുസ്‌കങ്ങള്‍ നീക്കാന്‍ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. അക്കാദമിക സംവാദങ്ങളില്‍ നിന്ന് ‘ദലിത്’ എന്ന പദപ്രയോഗം ഒഴിവാക്കണമെന്നും നിര്‍ദ്ദേശം വന്നു.

വൈ അയാം നോട്ട് എ ഹിന്ദു, ബഫലോ നാഷണലിസം, പോസ്റ്റ്-ഹിന്ദു ഇന്ത്യ എന്നീ പുസ്തകങ്ങളാണ് ഹിന്ദുയിസത്തെ അവഹേളിക്കുന്നു എന്നാരോപിച്ച് ഒഴിവാക്കുന്നത്.

നീക്കം തീര്‍ത്തും നിര്‍ഭാഗ്യകരമെന്നായിരുന്നു കാഞ്ച ഇലയ്യയുടെ പ്രതികരണം. പല രാജ്യങ്ങളിലും തന്റെ പുസ്തകങ്ങൾ റഫറൻസായി ഉപയോഗിക്കുന്നുണ്ട്. അംബേദ്കറിന്റെ കൃതികളുടെ തുടർച്ച മാത്രമാണത്. വിദ്യാഭ്യാസരംഗം ബി.ജെ.പി സെൻസർ ചെയ്യുകയാണെന്നും ഇലയ്യ കൂട്ടിച്ചേർത്തു.

Tags:    

Similar News