സി.ബി.ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ വസതിക്ക് സമീപം ഐ.ബി ഉദ്യോഗസ്ഥര്‍ പിടിയില്‍
സി.ബി.ഐ മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ അലോക് വര്‍മ്മയുടെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.
സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ അലോക് വര്‍മ്മയുടെ വസതിക്ക് മുന്നില്‍ നിന്ന് സംശാസ്പദമായ സാഹചര്യത്തില്‍ നാല് പേരെ പിടികൂടി. ഇവര്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരാണെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു.
സി.ബി.ഐ മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ അലോക് വര്‍മ്മയുടെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ അര്‍ധരാത്രി നാല് പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നാല് പേരെയും പിടികൂടി. ഇവര്‍ ഐ.ബി ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ച് വിശദീകരിച്ചതായാണ് വിവരം. സംഭവം ഡല്‍ഹി പൊലീസ് അന്വേഷിച്ച് വരികയാണ്. നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയവരാണെന്നും നിരീക്ഷണത്തിനായി ചുമതലപ്പെടുത്തുന്നത് സാധാരണമാണെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന അടക്കമുള്ള സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ അലോകും പ്രശാന്ത് ഭൂഷണും നല്‍കിയ ഹരജികള്‍ നാളെ കോടതി പരിഗണിക്കും. സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.