നിങ്ങള്‍ക്കെന്താ ബസ് കിട്ടിയില്ലേ; ഇന്ന് രാവിലെ ഹരജിയുമായെത്തിയ അസ്താനയോട് സുപ്രീം കോടതി

ലീവെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ വൈകിയത് എന്തെന്നായിരുന്നു കോടതിയുടെ ചോദ്യം

Update: 2018-10-26 07:31 GMT
Advertising

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഹരജിയുമായി കോടതിയെ സമീപിക്കാന്‍ വൈകിയതിന് സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ പരിഹസിച്ച് കോടതി. ലീവെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ വൈകിയത് എന്തെന്നായിരുന്നു കോടതിയുടെ ചോദ്യം. നിങ്ങള്‍ക്കെന്താ ബസ് കിട്ടിയില്ലേ എന്നായിരുന്നു കോടതിയുടെ പരിഹാസം.

നിങ്ങളെന്തുകൊണ്ടാണ് വൈകിയത്? നിങ്ങള്‍ക്ക് ബസ് കിട്ടിയില്ലേ? ഞങ്ങളുടെ മുമ്പിലല്ല ഈ അപേക്ഷ നല്‍കേണ്ടത്- ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ആണ് അസ്താനയ്ക്ക് വേണ്ടി പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു പരാതിയുമായി അസ്താന കോടതിയെ സമീപിച്ചത്.

സി.ബി.ഐ ഡയറക്ടറുടെ ചുമതലയില്‍ നിന്ന് ബുധന്‍ പുലര്‍ച്ചെ 2.30 ന് തന്നെ നീക്കിയത് ചോദ്യം ചെയ്ത് അലോക് വര്‍മ നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഫാലി നരിമാനാണ് അലോക് വര്‍മയ്ക്ക് വേണ്ടി ഹാജരായത്.

ये भी पà¥�ें- അലോക് വര്‍മ്മക്ക് എതിരായ അന്വേഷണം രണ്ടാഴ്ചകം പൂര്‍ത്തിയാക്കണം: കേന്ദ്ര സര്‍ക്കാരിന് സുപ്രീകോടതിയുടെ തിരിച്ചടി

Tags:    

Similar News