ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു
നവംബര്‍ 12നും 20നും ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. ഛത്തീസ്ഗഡില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 18 മണ്ഡലങ്ങളില്‍ എട്ടെണ്ണവും മാവോയിസ്റ്റ് ബാധിത മേഖലയിലാണ്.
ഛത്തീസ്ഗഢിലെ ബീജാപൂരിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച മൈന്‍ പൊട്ടിത്തെറിച്ചാണ് സൈനിക വാഹനം കത്തിയതെന്നാണ് സൂചന. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.
വൈകുന്നേരം നാല് മണിയോടെയാണ് ആക്രമണമുണ്ടായത്. നിരീക്ഷണത്തിനിറങ്ങിയ സി.ആര്‍.പി.എഫിന്റെ 168ആം ബറ്റാലിയനിലെ സൈനികര്‍ക്കു നേരെയായിരുന്നു മാവോയിസ്റ്റുകളുടെ ആക്രമണം. ക്യാംപില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരെവെച്ചായിരുന്നു ആക്രമണം.
നവംബര്‍ 12നും 20നും ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. ഛത്തീസ്ഗഡില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 18 മണ്ഡലങ്ങളില്‍ എട്ടെണ്ണവും മാവോയിസ്റ്റ് ബാധിത മേഖലയിലാണ്. ബസ്തര്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് മാവോയിസ്റ്റുകള്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു.