1700 ചപ്പാത്തിയുമായി കുരങ്ങുകളെ തേടി വരുന്ന ഒരാള്‍...

എല്ലാ തിങ്കളാഴ്ചയും തന്റെ കുരങ്ങുകളെയും തേടി അയാളെത്തും....

Update: 2018-10-30 06:41 GMT
Advertising

അഹമ്മദാബാദ് സ്വദേശിയാണ് സ്വപ്നില്‍ സന്‍. സ്വപ്നിലിനെ അറിയാത്തവര്‍ ആരും ആ നഗരത്തിലില്ല, അദ്ദേഹത്തിന് കുരങ്ങുകളുമായുളള ബന്ധവും. എല്ലാ തിങ്കളാഴ്ചയും തന്റെ കുരങ്ങുകളെയും തേടി അയാളെത്തും, 1700 ചപ്പാത്തിയുമായി.

ഹനുമാന്‍ ഭക്തനാണ് സ്വപ്നില്‍ സന്‍. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി സ്വപ്നില്‍ കുരങ്ങുകളെ ഊട്ടാന്‍ തുടങ്ങിയിട്ട്. 500ലധികം കുരങ്ങുകളാണ് ഇവിടെ ഉള്ളത്.

തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും കുരങ്ങുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ നിന്ന് ഇതുവരെ സ്വപ്നിലിനെ പിന്തിരിപ്പിച്ചിട്ടില്ല. ഭക്ഷണവുമായെത്തുന്ന സ്വപ്നിലിനെ ആക്രമിക്കാനോ ഭക്ഷണം തട്ടിയെടുക്കാനോ ഈ കുരങ്ങുകളില്‍ ആരും വരില്ല. മറിച്ച് ഓരോരുത്തരും തങ്ങളുടെ ഊഴമാകുന്നവരെ ക്ഷമയോടെ കാത്തുനില്‍ക്കാറാണ് പതിവ്.

സ്വപ്നിലിന്റെ കുരങ്ങുകളോടുള്ള സ്നേഹം കണ്ട് അദ്ദേഹത്തെ ഇപ്പോള്‍ നാട്ടുകാര്‍ വിളിക്കുന്നത് ''മങ്കിമാന്‍'' എന്നാണ്.

Full View
Tags:    

Similar News