ഹാഷിംപുര കൂട്ടക്കൊലകേസ്; 16 പൊലീസുക്കാർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ദൽഹി കോടതി
ഹാഷിംപുര കൂട്ടക്കൊലകേസില്‍ അർദ്ധ സൈനിക വിഭാഗത്തിൽ പെട്ട 16 പൊലീസുക്കാർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ദൽഹി കോടതി. നേരത്തെ ട്രയൽ കോടതി വെറുതെ വിട്ട പ്രതികൾക്കെതിരെയാണ് ഡൽഹി കോടതിയുടെ നടപടി. ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകൾക്കെതിരെ സൈന്യം നടത്തിയ ആസൂത്രിത കൊലപാതകമാണ് ഹാഷിംപുരയെന്ന് കോടതി നിരീക്ഷിച്ചു. നീതിക്കായി 31 വർഷം കാത്തിരിക്കേണ്ട അവസ്ഥയും കോടതി പ്രത്യേകം തന്നെ എടുത്തു പറഞ്ഞു.
ये à¤à¥€ पà¥�ें- ഇന്ത്യയിലെ ഏറ്റവും വലിയ കസ്റ്റഡി കൂട്ടക്കൊലക്ക് 30 വയസ്സ്
1987 മെയിൽ യു.പിലെ മീറത്തിലുള്ള ഹാഷിംപുരയിലെ 42 മുസ്
ലിം ചെറുപ്പക്കാരെ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറിയിലെ 19 അംഗങ്ങൾ നഗരത്തിന് പുറത്തേക്ക് കൊണ്ടുപോയി വെടിവെച്ചുകൊന്നു
വെന്നതാണ് കേസ്. ഇവരുടെ മൃതദേഹം അടുത്തുള്ള കനാലിൽ തള്ളുകയും ചെയ്തു. മീറത്ത് വർഗീയകലാപത്തിനിടെയാണ്
സംഭവം. വർഷങ്ങൾ കഴിഞ്ഞ് 2000ത്തിൽ കേസിൽ പ്രതികളായ 16 പേർ കീഴടങ്ങുകയും ഇവർക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. മറ്റ് മൂന്നു
പേർ ഇൗ കാലയളവിൽ മരിച്ചു. ഇൗ കേസിന്റെ വിചാരണ ഗാസിയാബാദ്
ജില്ല കോടതിയിൽ നിന്ന് ഡൽഹി തീസ് ഹസാരി കോംപ്ലക്സിലെ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്ന് 2002ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 2015ൽ കുറ്റാരോപിതരായ 16 പേരെ തെളിവിന്റെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.