സ്ഥാനാര്‍ത്ഥി നിര്‍ണയം: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ വാക്പോര്

തന്‍റെ മുന്നില്‍ വച്ച് നടന്ന വാക്പോര് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ‌

Update: 2018-11-01 14:13 GMT
Advertising

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിങും ജ്യോതിരാദിത്യസിന്ധ്യയും തമ്മില്‍ വാക്പോര്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത യോഗത്തിലായിരുന്നു ഇരു നേതാക്കളും തമ്മില്‍ ഇടഞ്ഞത്. പ്രശ്ന പരിഹാരത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മൂന്ന് മുതിര്‍ന്ന നേതാക്കളുടെ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഉള്ള കലഹം തീര്‍ക്കാനായിട്ടില്ല. മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിങും ജ്യോതിരാദിത്യസിന്ധ്യയും തമ്മില്‍ ഉള്ള അസ്വാരസ്യങ്ങള്‍ ഇന്നലെ ചേര്‍ന്ന തെര‍ഞ്ഞെടുപ്പ് ചര്‍ച്ച യോഗത്തില്‍ പ്രത്യക്ഷ വാക്കുതര്‍ക്കത്തിലേക്ക് വഴിവെച്ചു. തന്‍റെ മുന്നില്‍ വച്ച് നടന്ന വാക്പോര് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ‌

പ്രചരണകമ്മിറ്റി ചെയര്‍മാനായ ജോദിരാദിത്യസിന്ധ്യയുടെയും കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായ ദിഗ് വിജയ് സിങിന്‍റെയും തര്‍ക്കം ആദ്യം തീര്‍ക്കാനാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി മുതിര്‍ന്ന നേതാക്കളായ അശോക് ഖെലോട്ട്, വീരപ്പമൊയിലി, അഹമ്മദ് പട്ടേല്‍ എന്നിവരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ നിയോഗിച്ചിട്ടുണ്ട്. വിജയിച്ചാല്‍ മുഖ്യമന്ത്രിയായി ആരെ നിയോഗിക്കണമെന്നതില്‍ എം.എല്‍.എമാരുടെ പിന്തുണയിലൂടെ നിര്‍ണായകമാകും. അതിനാല്‍ കമല്‍ നാഥും ജോദിരാതിദ്യയും ദിഗ് വിജയ് സിങും തങ്ങളോട് കൂറുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കാനായി സമ്മര്‍ദ്ദം ചെലുത്തതുന്നതാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കല്ലുകടിയായി മാറിയിരിക്കുന്നത്.

Tags:    

Similar News