ദാസോള്‍ട്ട് റിലയന്‍സിന്റെ മറ്റൊരു കമ്പനിയില്‍ കൂടി നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്

അനില്‍ അംബാനിയുടെ നഷ്ടത്തിലായ റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്സ് ലിമിറ്റഡിന്റെ 34 ശതമാനം ഓഹരിയാണ് ദസോ ഏവിയേഷന്‍ വാങ്ങിയത്.

Update: 2018-11-02 01:13 GMT
Advertising

റഫാല്‍ നിര്‍മ്മാണ കമ്പനിയായ ദാസോള്‍ട്ട് ഏവിയേഷന്‍ റിലയന്‍സിന്റെ മറ്റൊരു കമ്പനിയില്‍ കൂടി നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. അനില്‍ അംബാനിയുടെ നഷ്ടത്തിലായ റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്സ് ലിമിറ്റഡിന്റെ 34 ശതമാനം ഓഹരിയാണ് ദാസോള്‍ട്ട് ഏവിയേഷന്‍ വാങ്ങിയത്. ഇതോടെ 284 കോടി രൂപ റിലയന്‍സിന് ലഭിച്ചതായും പുറത്ത് വന്ന രേഖകള്‍ വ്യക്തമാക്കുന്നു.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് റിലയന്‍സും ദാസോള്‍ട്ട് ഏവിയേഷനും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് ഇരും കമ്പനികളുമായുള്ള കുടുതല്‍ ബന്ധം പുറത്ത് വരുന്നത്. 2017 ല്‍ നഷ്ടത്തിലോടുന്നതും വരുമാനം കാര്യമായി ഉണ്ടാക്കാത്തതുമായ റിലയന്‍സിന്റെ ആര്‍.എ.ഡി.എല്‍ കമ്പനിയില്‍ 284 കോടി രൂപ ദാസോള്‍ട്ട് നിക്ഷേപം നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. റിലയന്‍സിന്റെ എയര്‍പോര്‍ട്ട് ഡവലപ്പേഴ്സ് ലിമിറ്റഡിന്റെ പത്ത് രൂപ മാത്രം വിലയുണ്ടായിരുന്ന ഇരുപത്തിനാല് ലക്ഷത്തി എണ്‍പത്തമൂവായിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്ന് ഷെയറുകളാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ദാസോള്‍ട്ട് വാങ്ങിയത്. ഇത് കമ്പനിയുടെ 34.7 ശതമാനം ഓഹരികളാണ്. മഹാരാഷ്ട്ര സര്‍ക്കാരിനായി 2009 ല്‍ 63 കോടി രൂപയുടെ പദ്ധതി കരാര്‍ ആക്കിയ അനില് അംബാനിയുടെ ഈ കമ്പനിക്ക് ഇതടക്കമുള്ള ഒട്ടുമിക്ക കരാറുകളും നഷ്ടങ്ങള്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളു. ഇതിനിടയിലാണ് ഫ്രഞ്ച് വിമാന കമ്പനിയായ ദാസോള്‍ട്ട് നിക്ഷേപം നടത്തുന്നത്.

ഇത് സംബന്ധിച്ച് ആര്‍.എ.ഡി.എല്ലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ട്. ഫ്രഞ്ച് കമ്പനിയായ ദാസോള്‍ട്ടുമായി സഹകരണം ഉള്ള റിലയന്‍സ് എയ്റോസ്ട്രെക്ചറിന് 89.45 കോടി രൂപയുടെ നിക്ഷേപം ലഭിച്ച അതേ വര്‍ഷം തന്നെയാണ് ദാസോള്‍ട്ട് 34.79 ശതമാനം ഓഹരി റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്സില്‍ നിന്ന് വാങ്ങിയതും. പ്രധാനമന്ത്രി നരേന്ദ്രമോദി റാഫേല്‍ കരാര്‍ 2015 ഏപ്രിലിലാണ് പ്രഖ്യാപിക്കുന്നത്. അതേവര്‍ഷം ജൂലൈയില്‍ റിലൈന്‍സ് എയ്റോസ്ട്രെക്ചര്‍ മഹാരാഷ്ട്ര എയര്‍പോര്‍ട്ട് ഡവലപ്പ്മെന്റിനോട് നാഗ്പൂരിലെ പ്രത്യക സാമ്പത്തിക മേഖലയില്‍ 104 ഏക്കര്‍ വാങ്ങിച്ചിരുന്നു. രേഖകള്‍ പ്രകാരം റിലയന്‍സ് എയറോസ്ട്രെക്ചറും ഡി.ആര്‍.എല്ലും ദാസോള്‍ട്ടുമായി 2018ല്‍ പാട്ട കരാര്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ये भी पà¥�ें- റഫാല്‍ കരാറില്‍ കേന്ദ്രത്തോട് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി

ये भी पà¥�ें- റഫാല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിര്‍ദേശിച്ച രേഖ പുറത്ത്

Tags:    

Similar News