ഹിന്ദുത്വ ശക്തികളെ നേരിടാന്‍ മഹാസഖ്യം രൂപീകരിക്കണമെന്ന് എച്ച്.ഡി കുമാര സ്വാമി

ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മഹാസഖ്യം അടുത്ത തെരഞ്ഞെടുപ്പോടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2018-11-06 13:23 GMT
Advertising

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് രാഹുൽ നയിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സഖ്യമായിരിക്കും കേന്ദ്രത്തിൽ വരികയെന്ന് കർണാടക മുഖ്യമന്ത്രിയും, ജനതാദൾ നേതാവുമായ എച്ച്.ഡി കുമാര സ്വാമി. കർണാടക ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മികച്ച വിജയം നേടിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാല് സിറ്റുകളിലും കോൺഗ്രസ്-ജനതാദൾ സെക്കുലർ സംഖ്യം വിജയിക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും സമാനമായ എെക്യമാണ് ഉണ്ടാകേണ്ടതെന്ന് കുമാര സ്വാമി പറഞ്ഞു. ഹിന്ദുത്വ ശക്തികൾക്കെതിരെ പ്രതിപക്ഷം ഒന്നിച്ച് നിന്നപ്പോഴെല്ലാം വിജയം നേടാനാവുകയുണ്ടായി. ഏറ്റവും ഒടുവിലായി യു.പി ഉപതെരഞ്ഞെടുപ്പിൽ മായാവതി-അഖിലേഷ് യാദവ് സഖ്യം വിജയിച്ചതും ഇതിന് തെളിവാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മഹാസഖ്യം അടുത്ത തെരഞ്ഞെടുപ്പോടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ നേതാവായി അംഗികരിക്കാൻ തയ്യാറാകത്ത ഇതര പാർട്ടികളെ എങ്ങനെ സഖ്യത്തിന്റെ ഭാഗമാക്കും എന്ന ചോദ്യത്തിന് വലിയൊരു ലക്ഷ്യത്തിന് മുന്നിൽ ഇതെല്ലാം പരിഹരിക്കാവുന്ന കാര്യങ്ങൾ മാത്രമാണെന്നും, കുറഞ്ഞ കാലത്തെ പ്രവർത്തന പരിചയം കൊണ്ട് രാഹുലിന്റെ നേതൃഗുണം തനിക്ക് മനസ്സിലാക്കാനായെന്നും കുമാര സ്വാമി പറഞ്ഞു.

Tags:    

Similar News