നോയിഡയില്‍ ഭീഷണിപെടുത്തി പണം തട്ടിയ യുവതിയെ അറസ്റ്റ് ചെയ്തു
10 ലക്ഷം രൂപ നല്‍കിയില്ലെകില്‍ വ്യാജ ബലാത്സംഗകേസ് പ്രതിയാക്കുമെന്ന് യുവതി ഭീക്ഷണിപ്പെടുത്തി.
Update: 2018-11-06 06:13 GMT
നോയിഡയില്‍ വ്യാജ ബലാത്സംഗകേസ് ആരോപണമുന്നയിച്ച് പണം തട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപയാണ് തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ഞായറാഴ്ച്ച നോയിഡയിലെ ലഖ്നവലിയില്‍ വെച്ചായിരുന്നു സംഭവം.
നിരവധി സ്ഥലങ്ങളില്‍ വെച്ച‍് പല കാരണങ്ങളാല്‍ പണം തട്ടിയതായും പോലീസ് പറഞ്ഞു. ഒക്ടോബര്‍ 11നായിരുന്നു യുവാവ് പോലീസിന് പരാതി നല്‍കിയത്. 10 ലക്ഷം രൂപ നല്‍കിയില്ലെകില്‍ ബലാത്സംഗകേസില്‍ പ്രതിയാക്കുമെന്ന് യുവതി ഭീക്ഷണിപ്പെടുത്തി.
ഇന്ത്യന്‍ പീനല്‍കോഡിന്‍റെ അടിസ്ഥാനത്തില്‍ കുറ്റം രേഖപ്പെടുത്തുമെന്ന് ചൌഹാന്‍ പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന സ്ത്രീയെ കോടതിയിൽ ഹാജരാക്കി.