തമിഴ്നാട്ടിൽ സമയപരിധി ലംഘിച്ച് പടക്കം പൊട്ടിച്ച 924 പേർക്കെതിരെ കേസെടുത്തു
രാവിലെ ആറ് മണി മുതൽ ഏഴ് മണി വരെയും രാത്രി ഏഴു മുതൽ എട്ട് വരെയുമാണ് സുപ്രിം കോടതി നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ സമയം അനുവദിച്ചിരുന്നത്.
Update: 2018-11-07 06:11 GMT
തമിഴ്നാട്ടിൽ ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിക്കുന്നതിന് അനുവദിച്ച സമയപരിധി ലംഘിച്ച 924 പേർക്കെതിരെ പൊലീസ് കേസെടുത്തു. രാവിലെ ആറ് മണി മുതൽ ഏഴ് മണി വരെയും രാത്രി ഏഴു മുതൽ എട്ട് വരെയുമാണ് സുപ്രിം കോടതി നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ സമയം അനുവദിച്ചിരുന്നത്. ഈ സമയപരിധി ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചവർക്കെതിരെയാണ് വിവിധ ജില്ലകളിലായി കേസെടുത്തിരിക്കുന്നത്. ചെന്നൈയിൽ 69 പേർക്കെതിരെയും കോയമ്പത്തൂരിൽ നൂറ് പേർക്കെതിരെയും കേസെടുത്തു. വില്ലുപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 255 പേർക്കെതിരെയാണ് കേസ്.