ഛത്തിസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ദണ്ഡേവാഡയിലെ ബചലിയയില്‍ ബസ്സിന് നേരെ മാവോയിസ്റ്റുകള്‍ ബോംബെറിഞ്ഞു.

Update: 2018-11-08 10:00 GMT
ഛത്തിസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു
AddThis Website Tools
Advertising

തെരഞ്ഞെടുപ്പിന് നാല് ദിവസം ബാക്കിനില്‍ക്കെ ഛത്തിസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ദണ്ഡേവാഡയിലെ ബചലിയയില്‍ ബസ്സിന് നേരെ മാവോയിസ്റ്റുകള്‍ ബോംബെറിഞ്ഞു. ഒരു സി.ഐ.എസ്.എഫ് ജവാനും നാല് നാട്ടുകാരും കൊല്ലപ്പെട്ടു. നാല് ജവാന്‍മാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ദണ്ഡേവാഡയില്‍ നടക്കുന്ന രണ്ടാമത്തെ മാവോയിസ്റ്റ് ആക്രമണമാണിത്. കഴിഞ്ഞ ആഴ്ചയുണ്ടായ ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാ മാനും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News