ഛത്തീസ്‍ഗഡില്‍ ജനബാഹുല്യം കൊണ്ട് വിസ്‍മയിപ്പിച്ച് രാഹുല്‍ ഗാന്ധി

ഛത്തീസ്‍ഗഡ് മുഖ്യമന്ത്രി രമണ്‍ സിങിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ തീപ്പൊരി പ്രസംഗം. 

Update: 2018-11-09 14:10 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഛത്തീസ്‍ഗഡില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ്. ബി.ജെ.പിയുടെ തട്ടകമായ ഛത്തീസ്‍ഗഡിലെ രാജ്നന്ദ്ഗാവില്‍ നടത്തിയ റോഡ് ഷോയില്‍ ജനബാഹുല്യം കൊണ്ട് വിസ്‍മയിപ്പിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് രാഹുല്‍ വന്‍ തരംഗം സൃഷ്ടിച്ചത്.

ഛത്തീസ്‍ഗഡ് മുഖ്യമന്ത്രി രമണ്‍ സിങിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ തീപ്പൊരി പ്രസംഗം. ''കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്നത് രമണ്‍ സിങ് സര്‍ക്കാരാണ്. നാലര വര്‍ഷമായി മോദി കേന്ദ്രത്തിലുണ്ട്. ഇവര്‍ രണ്ടു പേരും നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ വന്‍ വീഴ്ച വരുത്തിയവരാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കും തൊഴിലില്ലായ്മക്കും ഒരു പരിഹാരവും ഇരുവരും ഉണ്ടാക്കിയിട്ടില്ല. നമുക്കൊരു പ്രധാനമന്ത്രിയുണ്ട്. അധികാരത്തിലേറും മുമ്പ് ഒരുപാട് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയ നേതാവാണ് മോദി. 15 ലക്ഷം രൂപ ഓരോ പൌരന്റെയും അക്കൌണ്ടിലെത്തിക്കും, കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും... അങ്ങനെ. പക്ഷേ ഒരു കാര്യവുമുണ്ടായില്ല. ഛത്തീസ്‍ഗഡില്‍ കോണ്‍ഗ്രസ് ഇത്തവണ അധികാരത്തിലേറിയാല്‍ പത്തു ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Full View
Tags:    

Similar News