സി.വി.സി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതിയില്‍

അലോക് വര്‍മ്മയുടെ ഹരജിയും കോടതി പരിഗണിക്കും

Update: 2018-11-12 02:18 GMT
Advertising

സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിന്‍മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. അലോക് വര്‍മ്മ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. രാകേഷ് അസ്താനയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തിയതായി സൂചന.

സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന അലോക് വര്‍മ്മക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രണ്ടാഴ്ചയാണ് സുപ്രീംകോടതി അനുവദിച്ചത്. കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൌധരി നേതൃത്വം നല്‍കുന്ന അന്വേഷണത്തിന് മേല്‍നോട്ടത്തിനായി ജസ്റ്റിസ് പട്നായികനെയും ചുമതലപ്പെടുത്തി. വിഷയത്തില്‍ അസ്താനയുടെ മൊഴിയും സിവിസി രേഖപ്പെടുത്തിയിരുന്നു.

ये भी पà¥�ें- അസ്താനയെ രക്ഷിക്കാന്‍ കേന്ദ്രത്തിന്റെ അസാധാരണ നടപടികള്‍: കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി

ये भी पà¥�ें- സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ ചുമതലകളില്‍ നിന്ന് നീക്കി

എന്നാല്‍ വ്യവസായി സതീഷ് സനയില്‍ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി അലോക് വര്‍മ വാങ്ങിയെന്ന സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടറുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.വി.സി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീംകോടതി ഇന്ന് അലോക് വര്‍മ്മയുടെയും കോമണ്‍ കോസിന്റെയും ഹരജി പരിഗണിക്കുമ്പോള്‍ തന്നെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 23 മുതല്‍ നിര്‍ബന്ധിത അവധിയിലാണ് അലോക് വര്‍മ്മ. പകരം നിയമതിനായ നാഗേശ്വരറാവുവിനെ സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് സുപ്രീംകോടതി വിലക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതടക്കമുള്ള നാഗേശ്വര റാവു ഒക്ടോബര്‍ 23 ന് എടുത്ത തീരുമാനങ്ങളും കോടതി പരിശോധിക്കും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തായാണ് സിവിസിക്ക് വേണ്ടി ഹാജരാകുക.

Tags:    

Similar News