‘മോദി ജനപ്രിയന്‍, രാജ്യരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല’; അമിത് ഷാ

‘ഉറപ്പു നൽകിയ കാര്യങ്ങൾ പൂർണ്ണാർഥത്തിൽ നടപ്പിലാക്കാൻ, കോൺഗ്രസിന് ലഭിച്ച പോലെ പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെ ഒരു മുപ്പത്-മുപ്പത്തിയഞ്ച് വർഷം തുടർച്ചയായ ഭരണം ബി.ജെ.പിക്ക് ലഭിക്കണം’

Update: 2018-11-13 04:19 GMT
Advertising

രാജ്യത്തെ ജനങ്ങൾക്ക് മോദി ഭരണത്തിൽ പൂർണ്ണ വിശ്വാസമാണുള്ളതെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ. അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മധ്യപ്രദേശിലെ പാർട്ടി പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. അടുത്ത തവണ അധികാരത്തിൽ വന്നാൽ ആസാമിൽ നടപ്പിൽ വരുത്തിയ ദേശിയ പൗരത്വ പട്ടിക രാജ്യ വ്യാപകമായി നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.

ബി.ജെ.പി ഉറപ്പു നൽകിയ കാര്യങ്ങൾ പൂർണ്ണാർഥത്തിൽ നടപ്പിലാക്കാൻ, മുമ്പ് കോൺഗ്രസിന് ലഭിച്ച പോലെ പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെ ഒരു മുപ്പത്-മുപ്പത്തിയഞ്ച് വർഷം തുടർച്ചയായ ഭരണം ബി.ജെ.പിക്ക് കിട്ടണം. ഇന്ത്യയെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കാൻ ബി.ജെ.പി
ഗവൺമെന്റിന് കഴിയുമെന്നും അമിത് ഷാ പറഞ്ഞു.

ബി.ജെ.പി അധികാരത്തിൽ എത്തിയ ശേഷം രാജ്യരക്ഷക്ക് ഏറ പ്രാധന്യം നൽകി. ഇതിന്റ ഭാഗമായി ആസാമിലെ 40 ലക്ഷത്തോളം നുഴഞ്ഞ് കയറ്റക്കാരെ പുറത്താക്കാൻ സർക്കാറിന് കഴിഞ്ഞു. എന്നാൽ കോൺഗ്രസ് ഇതൊരു മനുഷ്യവകാശ പ്രശ്നമായി ഉയർത്തി കാണിക്കുവാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, രാജ്യരക്ഷയുടെ കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

ദേശീയ പൗരത്വ പട്ടിക രാജ്യത്തുടനീളം അവതരിപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. രാജ്യ സുരക്ഷക്കായി വിവിധ ഇടങ്ങളിലായി നുഴഞ്ഞു കയറിയവരെ രാജ്യത്തു നിന്നും പുറത്താക്കും. വോട്ട് ബാങ്ക് നിലനിർത്താനായി രാജ്യരക്ഷയെ ബലി കഴിക്കില്ലെന്നും, കോൺഗ്രസ് ചെയ്യുന്നത് പോലെ അർബൻ നക്സലുകളെയും, മാവോയിസ്റ്റുകളെയും കൂടെ നിർത്താൻ ഉദ്ദേശമില്ലെന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്ത് വരാൻ പോകുന്ന തെരഞ്ഞെടുപ്പ് സാധരണ തെരഞ്ഞെടുപ്പായി കാണരുതെന്നും, എന്ത് വില കൊടുത്തും വിജയിക്കേണ്ടതുണ്ടെന്നും അമിത് ഷാ പ്രവർത്തകരോടായി പറഞ്ഞു.

Tags:    

Similar News