വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നും വൈകീട്ട് 5.08 നാണ് വിക്ഷേപണം നടന്നത്

Update: 2018-11-14 12:22 GMT
Advertising

ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നും വൈകീട്ട് 5.08 നാണ് വിക്ഷേപണം നടന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50നാണ് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചത്. ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമെന്ന് ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ശ്രീഹരിക്കോട്ടയിൽനിന്നുള്ള 673മത് വിക്ഷേപണമാണ് ഇത്.

ഉള്‍പ്രദേശങ്ങളില്‍ നിന്നുവരെ വിവരങ്ങള്‍ ശേഖരിക്കാവുന്ന മള്‍ട്ടി ബീം, മള്‍ട്ടി ബാന്‍ഡ് ഉള്‍പ്പെടെയുള്ള നവീന സാങ്കേതികത ഉപഗ്രഹത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. പത്തുവര്‍ഷമാണ് കാലാവധി.

Tags:    

Similar News