വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; ഡി.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് രാജി വെച്ചു
സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനിടെ അങ്കിത് സമർപ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
വ്യാജ ഡിഗ്രി കേസില്‍ സർഹി സർവകലാശാല യൂണിയൻ പ്രസിഡന്റ് അങ്കിവ് ബൈസോയ രാജിവെച്ചു. എ.ബി.വി.പി നേതാവായ അങ്കിത് ബെെസോയ, ഡി.യു ബിരുദാനന്തര വിദ്യാർത്ഥിയാണ്.
സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനിടെ അങ്കിത് സമർപ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്ന് എതിര്‍ കക്ഷിയായ എൻ.എസ്.യു.എെ നേരത്തെ ആരോപിച്ചിരിന്നു. ഇത് പരിശോധിച്ച് ആധികാരികത ഉറപ്പു വരുത്താൻ കഴിഞ്ഞ ദിവസം ഡൽഹി ഹെെകോടതി സർവകലാശാലയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാജി.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തിരുവള്ളൂര്‍ സര്‍വകലാശാലയുടെ പേരില്‍ അങ്കിത് സമര്‍പ്പിച്ച ബി.എ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നത്. കൂടാതെ, തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ ഇങ്ങനെയൊരു വിദ്യാര്‍ത്ഥി പഠിച്ചിട്ടില്ല എന്ന് സര്‍വകലാശാലാ അധികൃതരും വ്യക്തമാക്കിയിരുന്നു.
അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ സംഘടനയുടെ എല്ലാ ചുമതലകളില്‍ നിന്നും അങ്കിത് ബെെസോയയെ പുറത്താക്കിയതായി എ.ബി.വി.പിയും പ്രസ്താവന ഇറക്കിയിട്ടുണ്ട്.