മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തിന് 16 ശതമാനം സംവരണത്തിന് ശിപാര്‍ശ
മഹാരാഷ്ട്രയിലെ 30 ശതമാനത്തോളും വരുന്ന മറാത്തകള്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നുവെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തിന് 16 ശതമാനം സംവരണം നല്‍കണമെന്ന് ശിപാര്‍ശ. നിലവില്‍ വിവിധ വിഭാഗങ്ങള്‍ക്കായി 52 ശതമാനം സംവരണം സംസ്ഥാനത്തുണ്ട്. മറാത്ത സംവരണം കൂടി ഏര്‍പ്പെടുത്തുന്നതോടെ മഹാരാഷ്ട്രയില്‍ വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണം 68 ശതമാനമാകും.
മറാത്തകളുടെ സംവരണത്തെ കുറിച്ച് പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് എം.ഡി ഗെയ്ക്വാദിന്‍റഎ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യം സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്. മഹാരാഷ്ട്രയിലെ 30 ശതമാനത്തോളം വരുന്ന മറാത്തകള്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നുവെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ഒ.ബി.സി വിഭാഗത്തിന്റെ സംവരണത്തിന് കോട്ടം വരാത്ത രീതിയില്‍ വേണം പുതിയ തീരുമാനം നടപ്പാക്കാനെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് 15 ദിവസത്തിനകം മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഡി.കെ ജെയിനിന് കൈമാറും. മഹാരാഷ്ട്ര സര്‍ക്കാറിന്റെ അടുത്ത മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് പരിഗണനക്ക് വരും. നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ തന്നെ സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം സഭയില്‍ പാസാക്കാനാകും സര്‍ക്കാര്‍ ശ്രമം.