പൊതുസ്ഥലത്ത് കുറുവടി ഉപയോഗം; ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് കോടതി നോട്ടീസ്

നാഗ്പൂര്‍ സെഷന്‍സ് കോടതിയാണ് ഡിസംബര്‍ 11ന് ഹാജരാകണമെന്ന് കാണിച്ച് മോഹന്‍ ഭാഗവതിന് നോട്ടീസ് അയച്ചത്.

Update: 2018-11-16 05:43 GMT
Advertising

പൊതുസ്ഥലത്ത് കുറുവടി ഉപയോഗിച്ചതിന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് കോടതി നോട്ടീസ്. നാഗ്പൂര്‍ സെഷന്‍സ് കോടതിയാണ് ഡിസംബര്‍ 11ന് ഹാജരാകണമെന്ന് കാണിച്ച് മോഹന്‍ ഭാഗവതിന് നോട്ടീസ് അയച്ചത്. സാമൂഹിക പ്രവര്‍ത്തകനായ മൊഹനിഷ് ജീവന്‍ലാലിന്റെ ഹരജിയിലാണ് നടപടി.

ജൂണില്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് മുന്‍ രാഷട്രപതി പ്രണബ് മുഖര്‍ജി പങ്കെടുത്ത പരിപാടിയിലായിരുന്നു സംഭവം. ചടങ്ങില്‍ ആയുധങ്ങള്‍ ഉപയോഗിക്കാതെ പരേഡ് നടത്താനായിരുന്നു പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പൊലീസ് നിര്‍ദ്ദേശം ലംഘിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറുവടികള്‍ ഉപയോഗിച്ച് പരേഡ് നടത്തുകയായിരുന്നു.

സംഭവത്തില്‍ വിശദീകരണം തേടി മഹാരാഷ്ട്രയിലെ കോട്‌വാലി പൊലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആര്‍.എസ്.എസിന്റെ വ്യവസ്ഥാ പ്രമുഖ് അനില്‍ ഭോഖറെക്കും കോടതി നോട്ടീസയച്ചു. കേസ് ആദ്യം പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി ഹരജി തള്ളിയതിനെ തുടര്‍ന്ന് മൊഹനീഷ് സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

Tags:    

Similar News