ഇന്ത്യക്കാരന്‍ യു.എസില്‍ വെടിയേറ്റ് മരിച്ചു 

അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊല്ലപ്പെട്ടത്

Update: 2018-11-18 13:34 GMT
Advertising

അമേരിക്കയില്‍ തെലങ്കാന സ്വദേശി വെടിയേറ്റ് മരിച്ചു. സുനില്‍ എഡ്‍ല (61) ആണ് വെന്റ്നോര്‍ സിറ്റിയില്‍ താമസസ്ഥലത്തിന് പുറത്ത് കൊല്ലപ്പെട്ടത്. അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. പ്രതിയെ പൊലീസ് പിടികൂടി.

16 വയസ്സുകാരനാണ് സുനിലിനെ വെടിവെച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. കാര്‍ മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. കവര്‍ച്ച, അനധികൃതമായി ആയുധം കൈവശം വെയ്ക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. പ്രതിയെ ജുവനൈല്‍ സെന്ററിലേക്ക് മാറ്റി.

സുനിലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും 6 കിലോമീറ്റര്‍ അകലെ നിന്നാണ് അദ്ദേഹത്തിന്റെ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ആ കാര്‍ എടുത്തിട്ട് പ്രതി അദ്ദേഹത്തെ വെറുതെവിട്ടിരുന്നെങ്കില്‍ എന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം. സുനില്‍ 30 വര്‍ഷമായി അമേരിക്കയിലാണ് താമസം.

Tags:    

Similar News