ചത്തീസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

19 ജില്ലകളിലായി 72 സീറ്റിലാണ് നാളെ ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. 6 എണ്ണം തീവ്രവാദ ഭീഷണിയുള്ളവയാണ്.

Update: 2018-11-19 11:31 GMT
Advertising

ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നാളെ. 72 സീറ്റിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. രാജസ്ഥാനില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്നാണ്. 19 ജില്ലകളിലായി 72 സീറ്റിലാണ് നാളെ ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. 6 എണ്ണം തീവ്രവാദ ഭീഷണിയുള്ളവയാണ്.

ആദ്യ ഘട്ടത്തില്‍ മാവോയിസ്റ്റ് ആക്രമങ്ങള്‍ക്കിടെയിലും 70 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. അവസാനഘട്ട പ്രചാരണം അവസാനിച്ച ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ശക്തമായ വാക്പോരാണ് നടത്തിയത്.

റാഫേല്‍ ഇടപാട് വിവാദത്തില്‍ 15 മിനിറ്റെങ്കിലും സംവാദത്തിന് തയാറുണ്ടോ എന്ന് രാഹുല്‍ മോദിയെ വെല്ലുവിളിച്ചു. കോണ്‍ഗ്രസ് കര്‍ഷകരെ പറ്റിച്ചെന്നതടക്കമുള്ള ആരോപങ്ങള്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അതേസമയം രാജസ്ഥാനില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് അശോക് ഗഹലോട്ട് ഇന്ന് പത്രിക സമര്‍പ്പിച്ചു. ബി.ജെ.പിയുടെ അഞ്ചാമത് സ്ഥാനാര്‍ത്ഥി പട്ടിക പ്രകാരം കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെതിരെ മന്ത്രി യൂനുസ് ഖാനാണ് തോങ്ക് മണ്ഡലത്തില്‍ മത്സരിക്കുക.

മുസ്ലും ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ സമുദായ താല്‍പര്യം വോട്ടാക്കാനാകുമെന്ന് ബി.ജെ.പി കരുതുമ്പോള്‍ ബി.ജെ.പി വിരുദ്ധ വികാരം വോട്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം‍. ഇതിനിടെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വിവാദ എം.എല്‍.എ ഗ്യാന്‍ ദേവ് അഹുജ പാര്‍ട്ടി വിട്ടു. ജെ.എന്‍,യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോണ്ടം പരാമപ്‍ശം അടക്കം നടത്തിയ എം.എല്‍.എയാണ് അഹുജ. സ്വതന്ത്രനായി മത്സരിക്കാനാണ് അഹുജയുടെ തീരുമാനം.

Tags:    

Similar News