ആഡംബര വാഹനത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയാല്‍ മധ്യപ്രദേശ് പോലിസ് വെറുതെ വിടില്ല... സ്ഥാനാര്‍ത്ഥി ബി.ജെ.പിക്കാരനല്ലെങ്കില്‍ പ്രത്യേകിച്ചും...
പോലിസില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങാതെ 500ല്‍ പരം കാറുകളുമായി നിരത്തിലിറങ്ങി ഗതാഗത തടസ്സമുണ്ടാക്കിയെന്നാരോപിച്ച് ട്രാഫിക് നിയമത്തിലെ 188ആം വകുപ്പ് പ്രകാരമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിവാഡിയിലെ എസ് പി സ്ഥാനാര്‍ഥി മീരാ ദീപ് നാരായണ്‍ യാദവിനൊപ്പം പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടവരുടെ കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പത്രികാ സമര്‍പ്പണത്തിന് ആയിരക്കണക്കിന് കാറുകളും ബൈക്കുകളുമായെത്തി ശക്തിപ്രകടനം നടത്തുന്നത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു കാഴ്ചയേ അല്ല.
പക്ഷെ ടിക്കംഗഡ് കലക്ടറേറ്റിനു സമീപം കഴിഞ്ഞ പത്തു ദിവസമായി പോലിസ് തടഞ്ഞു വെച്ചിരിക്കുന്ന ഈ കാറുകള്‍ നിയമവാഴ്ചയേക്കാള്‍ ഉപരി സംസ്ഥാന പോലിസിന്‍റെ ഭരണകൂട ഭക്തിയുടെ ഉദാഹരണമായാണ് മാറുന്നത്. ഫോര്‍ച്യൂണറും പജേറോയും ഇന്നോവയുമൊക്കെ ദിവസങ്ങളായി ഈ വയലില്‍ പൊടിപിടിച്ചു കിടക്കുകയാണ്.
ഉടമസ്ഥര്‍ കൊണ്ടു പോവാതിരിക്കാനായി രാവും പകലും പോലിസിന്റെ കാവലുമുണ്ട്. പോലിസില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങാതെ 500ല്‍ പരം കാറുകളുമായി നിരത്തിലിറങ്ങി ഗതാഗത തടസ്സമുണ്ടാക്കിയെന്നാരോപിച്ച് ട്രാഫിക് നിയമത്തിലെ 188ആം വകുപ്പ് പ്രകാരമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം പത്രികാ സമര്‍പ്പണത്തിനെത്തിയ 500ഓളം കാറുകളില്‍ ഈ കോംപൌണ്‍ഡിനകത്ത് പാര്‍ക്ക് ചെയ്തവ മാത്രമാണ് പോലിസിന് പിടികൂടാനായത്. ശേഷിച്ചവ മടങ്ങിപ്പോവുകയായിരുന്നു. ദീപ സ്വന്തം ചെലവില്‍ കൊണ്ടുവന്ന കാറുകളല്ലാത്ത സ്ഥിതിക്ക് വിഷയത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ കേസെടുത്തിട്ടില്ല. വിഷയത്തില്‍ പരാതിയുണ്ടെങ്കിലും നിയമം അനുസരിച്ചു മുന്നോട്ടു പോകുമെന്ന നിലപാടാണ് സമാജ്‌വാദി പാര്‍ട്ടിയുടേതും.