അലോക് വര്‍മ്മയുടെ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
അഴിമതി ആരോപണം അന്വേഷിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അലോക് വര്‍മ്മ നല്‍കിയ മറുപടിയും കോടതി പരിശോധിക്കും.
അഴിമതി ആരോപണത്തില്‍ സി.ബി.ഐ ഡയറക്ടര്‍ ചുമതലയില്‍ നിന്ന് നീക്കിയ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അഴിമതി ആരോപണം അന്വേഷിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അലോക് വര്‍മ്മ നല്‍കിയ മറുപടിയും കോടതി പരിശോധിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പ്രതിയെ സഹായിക്കാന്‍ രണ്ട് കോടി കൈക്കൂലി വാങ്ങി എന്നതടക്കം അലോക് വര്‍മ്മക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര വിജലന്‍സ് കമ്മീഷന്‍ സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അലോക് വര്‍മ്മക്ക് ആശ്വാകരവും അല്ലാത്തമായ കണ്ടത്തലുകള്‍ ഈ റിപ്പോര്‍ട്ടിലുണ്ടെന്ന സൂചന കോടതിയും നല്‍കിയിട്ടുണ്ട്. ഈ അന്വേഷണ റിപ്പോര്‍ട്ടിന് കോടതി നിര്‍ദ്ദേശ പ്രകാരം അലോക് വര്‍മ്മ് ഇന്നലെ മറുപടി സര്‍പ്പിച്ചിരുന്നു. അത് ഇന്ന് ചീഫ് ജസറ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിശോധിക്കും. വര്‍മ്മക്കെതിരായ ചില ആരോപണങ്ങളില്‍ തുടരന്വേഷണത്തിന് സമയം വേണമെന്നാണ് സി.വി.സി നിലപാട്. ഈ ആവശ്യത്തില്‍ സുപ്രിം കോടതി ഇന്ന് തീരുമാനമെടുത്തേക്കും. സി. ബി.ഐയിലെ വിവാദങ്ങളില്‍ കേന്ജ്ര സര്‍ക്കാരിനെ വെട്ടിലാക്കി പുതിയ ഒരു ഹരജി കൂടി സുപ്രിം കോടതിയിലെത്തിയിട്ടുണ്ട്.
സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ വ്യവസായി സതീഷ് സന കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായ് ചൌധരിക്കും കോടികള്‍ കൈമാറിയതിന് തെളിവുണ്ടെന്ന് മനീഷ് കുമാര്‍ സിന്‍ഹ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ കേസിന്റെ അന്വേഷണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെട്ടെന്നും ഈ ഹരജിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സി.ബി.ഐയുടെ ഇപ്പോഴത്തെ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു , മനീഷിനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്താണ് മനീഷ് സുപ്രിം കോടതിയെ സമീപിച്ചത്.