2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 350 സീറ്റുകള്‍ നേടുമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍

പ്രധാനമന്ത്രിയായ ശേഷം 11 തവണ മോദി ഹരിയാനയില്‍ സന്ദര്‍ശനം നടത്തിയത്, ഹരിയാനയിലെ ജനങ്ങളോടുള്ള മോദിയുടെ ആഴത്തിലുള്ള അടുപ്പമാണ് കാണിക്കുന്നതെന്നും ഖട്ടര്‍ പറഞ്ഞു.

Update: 2018-11-21 05:21 GMT
Advertising

2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 350 സീറ്റുകള്‍ നേടുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. 350 സീറ്റകള്‍ നേടി ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഖട്ടറിന്റെ പ്രസ്താവന. സുല്‍ത്താന്‍പൂരില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖട്ടര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേല്‍നോട്ടത്തില്‍ ഹരിയാനയിലെ പത്ത് പാര്‍ലമന്ററി സീറ്റുകളും ബി.ജെ.പി തൂത്തുവാരുമെന്ന് ഖട്ടര്‍ അവകാശപ്പെട്ടു. പ്രധാനമന്ത്രിയായ ശേഷം 11 തവണ മോദി ഹരിയാനയില്‍ സന്ദര്‍ശനം നടത്തിയത്, ഹരിയാനയിലെ ജനങ്ങളോടുള്ള മോദിയുടെ ആഴത്തിലുള്ള അടുപ്പമാണ് കാണിക്കുന്നതെന്നും ഖട്ടര്‍ പറഞ്ഞു.

മോദിയുടെ 'വൺ റാങ്ക്, വൺ പെൻഷൻ' പദ്ധതിയെ പ്രശംസിച്ച ഖട്ടര്‍ കര്‍ഷകര്‍ക്കായുള്ള പദ്ധതികളെയും പുകഴ്‍ത്തി. ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി ആയുഷ്മാൻ ഭാരതിലൂടെ സംസ്ഥാനത്തെ 15.50 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News