കശ്മീരില്‍ സൈന്യം ആറ് ഭീകരരെ വധിച്ചു
ജമ്മുകശ്മീര്‍ പൊലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. തെരച്ചിലിനിടെ ഭീകരരുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാവുകയായിരുന്നു.
ജമ്മുകശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 6 ഭീകരരെ വധിച്ചു. നിരവധി ആയുധങ്ങളും കണ്ടെടുത്തു. സമീപകാലത്തുണ്ടായതില്‍ വിജയകരമായ ഓപ്പറേഷനാണ് ഇന്നത്തേതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
ഇന്ന് പുലര്‍ച്ചെയാണ് അനന്ത് നാഗില്‍ ഏറ്റമുട്ടല്‍ ഉണ്ടായത്. ശ്രീനഗറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള സെകിപോര ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. ജമ്മുകശ്മീര്‍ പൊലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. തെരച്ചിലിനിടെ ഭീകരരുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാവുകയായിരുന്നു. കൊല്ലപ്പെട്ട 6 പേരും ലശ്കറെ ഭീകരരാണെന്ന് പൊലീസ് വ്യക്തമാക്കി. തെരച്ചിലില്‍ ആയുധശേഖരവും കണ്ടെടുത്തു. സൈനിക ഓപ്പറേഷന്റെ ഭാഗമായി പ്രദേശത്തെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്. മൂന്നു ദിവസം മുമ്പ് ഷോപ്പിയാനില്‍ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു.