കാശ്മീരിൽ 2018ൽ ഇത് വരെ 400 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട്
ഈ ദശകത്തിലെ ഏറ്റവും വലിയ മരണ സംഖ്യയാണിത്
Update: 2018-11-25 16:35 GMT
കാശ്മീരിൽ 2018 ൽ മാത്രം നാനൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഈ ദശകത്തിലെ ഏറ്റവും വലിയ മരണ സംഖ്യയാണ് ഇതെന്നും അൽ ജസീറയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ചൂണ്ടി കാട്ടുന്നു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാണ് കാശ്മീർ.
മരണപെട്ടവരിൽ പകുതി പേരും മിലിറ്റന്ററുകളാണ്. 2008 ലാണ് ഇതിന് മുൻപ് ഏറ്റവും ഉയർന്ന മരണ നിരക്ക് റിപ്പോർട്ട് ചെയ്തത്. 505 പേരാണ് 2008ൽ മാത്രം കാശ്മീരിൽ കൊല്ലപ്പെട്ടത്.
നരേന്ദ്ര മോഡി അധികാരമേറ്റതിന് ശേഷം കാശ്മീരിൽ അക്രമ സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നരേന്ദ്ര മോഡി സർക്കാരിന്റെ തീവ്ര ഹിന്ദു ദേശീയ വാദമാണ് കാശ്മീരിലെ പ്രശ്നം രൂക്ഷമാക്കിയെതെന്നും പഠനം ചൂണ്ടി കാട്ടുന്നു.