മാധ്യമ പ്രവര്‍ത്തകന്‍ ഷുജാഅത്ത് ബുഖാരിയുടെ ഘാതകനെ ഏറ്റുമുട്ടലില്‍ വധിച്ചതായി സുരക്ഷാസേന

പൊലീസ്​ കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ ഫെബ്രുവരിയില്‍ ​ശ്രീനഗറിലെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ജൂണ്‍ രണ്ടിനാണ് ഷുജാഅത്ത് ബുഖാരിയെ വധിച്ചത്.

Update: 2018-11-28 08:06 GMT
Advertising

റൈസിംഗ് കാശ്മീര്‍ ദിനപത്രത്തിന്‍റെ എഡിറ്റവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ഷുജാഅത്ത് ബുഖാരിയുടെ ഘാതകനെ ഏറ്റുമുട്ടലില്‍ വധിച്ചതായി സുരക്ഷാ സേന. ലഷ്കര്‍ തീവ്രവാദി നവീദ് ജാട്ടിനെയാണ് വധിച്ചത്. ബദ്ഗാം മേഖലയിലെ കുത്പുരയിലായിരുന്നു ഏറ്റുമുട്ടല്‍. നവീദ്
ജാട്ടിന് പുറമെ രണ്ട് തീവ്രവാദികള്‍ കൂടി ഈ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു. പാകിസ്താൻ പൗരനാണ് നവീദ്. പൊലീസ്
കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ ഫെബ്രുവരിയില്‍
ശ്രീനഗറിലെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ജൂണ്‍ രണ്ടിനാണ് ഷുജാഅത്ത് ബുഖാരിയെ വധിച്ചത്.

Tags:    

Similar News