വീണ്ടും ‘ആൾക്കൂട്ട’ കൊലപാതകം

യുവാവിനെ പോലീസ് വാനിൽ നിന്നും വലിച്ചിട്ട് അടിച്ച് കൊല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

Update: 2018-11-28 12:10 GMT
Advertising

28 വയസ്സുള്ള രാജേന്ദ്ര കശ്യപ്പ് എന്ന യുവാവിനെ പോലീസ് വാനിൽ നിന്നും വലിച്ചിട്ട് അടിച്ച് കൊല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഷംലിക്കടുത്താണ് സംഭവം. കലാപകാരികൾ പോലീസ് വാനിൽ നിന്നും കശ്യപ്പിനെ വലിച്ചിട്ട് അടിച്ചു കൊല്ലുന്നത് വാനിൽ ഇരുന്നു നോക്കി നിൽക്കുകയായിരുന്നു പോലീസുകാർ.

Full View

വീഡിയോയിൽ കണ്ടാൽ തിരിച്ചറിയുന്ന ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സുപ്രണ്ട് രാജേഷ് കുമാർ പറഞ്ഞു. അക്രമത്തെ തടയാൻ യാതൊരു ശ്രമവും നടത്താത്തതിൽ രണ്ടു പോലീസുകാർക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അവർ നിലവിൽ സസ്പെൻഷനിലാണ്

ഒരാള്‍ കള്ളുകുടിച്ച് അസഭ്യം വിളിക്കുന്നെന്ന് പറഞ്ഞ് പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് ജിൻജാന എന്ന സംഭവ സ്ഥലത്തെത്തി കശ്യപ്പിനെ അറസ്റ്റു ചെയ്ത് വാനിൽ കൊണ്ടുപോകുന്നതിനിടക്കാണ് ആൾകൂട്ടം വാനിൽ നിന്നു വലിച്ചിട്ട് കൊന്നത്.

Tags:    

Similar News