ജെയ്റ്റ്‌ലിയുടെ വാക്കുകള്‍ കടമെടുത്ത് ശശി തരൂര്‍

ബി.ജെ.പി വിജയിച്ചപ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലി ഉപയോഗിച്ച വാക്കുകള്‍ അതേപടി തിരിച്ചടിക്കാന്‍ ഉപയോഗിച്ചിരിക്കുകയാണ് തരൂര്‍.

Update: 2018-12-11 06:52 GMT
Advertising

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. ഒരിടത്തുപോലും ബി.ജെ.പിക്ക് കോണ്‍ഗ്രസിനേക്കാള്‍ സീറ്റുകളില്‍ മുന്‍തൂക്കമില്ലെന്നത് ബി.ജെ.പിയുടെ പരാജയത്തിന്റെ ആഴം വെളിവാക്കുന്നു. കോണ്‍ഗ്രസ് വിജയത്തില്‍ ശശി തരൂര്‍ എം.പി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കുകള്‍ കടമെടുത്താണ് പ്രതികരണം നടത്തിയിരിക്കുന്നത്.

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും 9000 കോടി വായ്പയെടുത്ത് രാജ്യം വിട്ട കേസിലാണ് ലണ്ടനിലെ കോടതിയുടെ നിര്‍ണ്ണായകവിധി. ഇതിനുള്ള പ്രതികരണമായാണ് ഇന്ത്യയെ ചതിക്കുന്നവരാരും ശിക്ഷ കിട്ടാതെ രക്ഷപ്പെടില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞത്.

അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കുകള്‍ അതേപടി തിരിച്ചടിക്കാന്‍ ഉപയോഗിച്ചിരിക്കുകയാണ് തരൂര്‍. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഗംഭീര വാര്‍ത്തകളാണ് വരുന്നത്. ഈയവസരത്തില്‍ ജെയ്റ്റ്‌ലിയുടെ വാക്കുകള്‍ ഓര്‍ത്തുപോകുന്നു. 'ഇന്ത്യക്കിത് മഹത്തായദിനമാണ്. ഇന്ത്യയെ ചതിക്കുന്നവരാരും ശിക്ഷ അനുഭവിക്കാതെ രക്ഷപ്പെടില്ല'- എന്നാണ് തരൂരിന്റെ പ്രതികരണം.

Full View
Tags:    

Similar News