അദാനിയുടെ അഞ്ചോളം ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബർഗ്

അഞ്ചോളം ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന 310 മില്യൺ ഡോളറാണ് മരവിപ്പിച്ചത്

Update: 2024-09-13 04:05 GMT
Advertising

മുംബൈ: അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചുവെന്ന് ഹിൻഡൻബർഗ് റിസർച്ച്. കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ചോളം ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന 310 മില്യൺ ഡോളർ സ്വിറ്റ്സർലൻഡ് മരവിപ്പിച്ചെന്നും ഹിൻഡൻബർഗ് റിസർച്ച് പറയുന്നു. നിഴൽ കമ്പനികളിൽ പണം നിക്ഷേപിച്ചതിനാണ് നടപടിയെന്നും ഹിൻഡൻബർഗ് പറയുന്നു. എക്സിലൂടെയാണ് ഹിൻഡൻബർഗ് അദാനി കമ്പനിക്കെതിരെ സ്വിസ് അധികൃതരുടെ നടപടികൾ പുറത്തുവിട്ടത്. എന്നാൽ ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങളെ നിഷേധിച്ച് അദാനി കമ്പനി ​രംഗത്തെത്തി. 2021 ലാണ് കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്.

സ്വിസ് മീഡിയ ഔട്ട്​ലെറ്റായ ഗോതം സിറ്റി പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് ഹിൻഡൻബർഗിന്റെ ആരോപണം. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ടിനെ അദാനി തള്ളി. ‘സ്വിസ് കോടതി നടപടികളുമായി കമ്പനിക്ക് ബന്ധമില്ല. തങ്ങളുടെ കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സെബി ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ ബന്ധമുള്ളതുകൊണ്ടാണ് അദാനിയുടെ ഓഹരിത്തട്ടിപ്പി​നെ പറ്റിസെബി അന്വേഷിക്കാത്തതെന്നും ഹിൻഡൻബർഗ് ആരോപിച്ചു.2023 ജനുവരിയിൽ ഗൗതം അദാനിയുടെ ഹിൻഡൻബർഗ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.  

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News