മുംബൈയില്‍ ആശുപത്രിയില്‍ തീപിടിത്തം: ആറ് മരണം, നൂറിലേറെ പേര്‍ക്ക് പരിക്ക് 

മരിച്ചവരില്‍ രണ്ട് മാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു

Update: 2018-12-17 16:12 GMT
Advertising

മുംബൈയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് മാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു. ഇതുവരെ 140 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ 106 പേര്‍ക്ക് പൊള്ളലേറ്റു.

മുംബൈയിലെ അന്ധേരിയില്‍ ഇ.എസ്.ഐ.സി കാംഗര്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. 10 അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. തീപിടിത്തത്തിന്‍റെ കാരണവും വ്യക്തമായിട്ടില്ല.

ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലുണ്ടായിരുന്നവരെ സമീപത്തെ മൂന്ന് ആശുപത്രികളിലേക്ക് മാറ്റി. കൂപ്പര്‍ ഹോസ്പിറ്റല്‍, ഹോളി സ്പിരിറ്റ് ഹോസ്പിറ്റല്‍, താക്കറെ ട്രോമ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേക്കാണ് രോഗികളെ മാറ്റിയത്.

Tags:    

Similar News