പുതിയ സി.ബി.ഐ ഡയറക്ടറുടെ കാര്യത്തില്‍ തീരുമാനമായില്ല
പുതിയ സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കാൻ ചേർന്ന സെലക്ഷൻ സമിതി യോഗത്തിൽ തീരുമാനമായില്ല. രണ്ട് മണിക്കൂറാണ് സെലക്ഷന്‍ സമിതി യോഗം ചേര്‍ന്നത്.
പുതിയ സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കാൻ ചേർന്ന സെലക്ഷൻ സമിതി യോഗത്തിൽ തീരുമാനമായില്ല. രണ്ട് മണിക്കൂറാണ് സെലക്ഷന്‍ സമിതി യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. സമിതി അംഗങ്ങളായ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം.
ഇന്ന് തീരുമാനമായില്ലെന്നും അടുത്തയോഗം അടുത്തയാഴ്ച ഏതുസമയത്തും യോഗം ചേര്‍ന്നേക്കാമെന്നുമായിരുന്നു യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ വസതിക്കു പുറത്തെത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം.
അലോക് വർമ്മയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനമെടുത്തതിന് ശേഷം ഇതാദ്യമായാണ് സമിതി യോഗം ചേരുന്നത്. രണ്ടാഴ്ചക്ക് മുമ്പ് നടന്ന യോഗത്തിലാണ് അലോക് വർമ്മയെ മാറ്റാൻ തീരുമാനിച്ചത്. രണ്ട് വർഷമാണ് സി.ബി.ഐ ഡയറക്ടറുടെ കാലാവധി.