ഒഡീഷ നിഫ്റ്റിയിലെ വിദ്യാർഥികൾ സുരക്ഷിതർ

നിലവിൽ പരീക്ഷ നടന്ന് കൊണ്ടിരിക്കുന്നവരും അടുത്ത മാസം 25 ലേക്ക് പരീക്ഷ മാറ്റിവച്ചവരുമായ വിദ്യാർഥികളുമാണ് ക്യാംപസിലുള്ളത്

Update: 2019-05-08 18:08 GMT
Advertising

കഴിഞ്ഞ വെള്ളിയാഴ്ച്ച ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷ എൻ.ഐ.എഫ്.റ്റിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. കേരളത്തിൽ ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ ഐ.ആർ.ഡബ്ളിയു.വിന്റെ ഒഡീസയിൽ എത്തിയ പൈലറ്റ് ടീം വിദ്യാർഥികളെ സന്ദർശിച്ചു. നിലവിൽ താമസവും ഭക്ഷണവും ക്യാംപസിൽ ലഭ്യമാണെന്നും തങ്ങള്‍ സുരക്ഷിതരാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ആകെ 32 മലയാളി വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ ചിലർ കഴിഞ്ഞ ദിവസം ബംഗാൾ, കൊൽക്കത്ത എന്നിവിടങ്ങളിലുള്ള കൂട്ടുകാരുടെ അടുത്തേക്ക് പോയി. നിലവിൽ പരീക്ഷ നടന്ന് കൊണ്ടിരിക്കുന്നവരും അടുത്ത മാസം 25 ലേക്ക് പരീക്ഷ മാറ്റിവച്ചവരുമായ വിദ്യാർഥികളുമാണ് ക്യാംപസിലുള്ളത്.

ക്യാംപസിലുള്ള അക്ഷ, ശിവാനി, മായ എന്നീ വിദ്യാർഥിനികൾ നാളെ വിമാന മാർഗ്ഗം നാട്ടിലേക്ക് തിരിക്കും. കൂടാതെ ഹസനുൽ ബന്ന ആലുവ, സ്വാതി വടകര, അഭിജിത്ത് കോഴിക്കോട്, ജനൽ എൽവിൻ വേദ മണി, ഫെമിന കോഴിക്കോട് എന്നിവർ ക്യാംപസിൽ തുടരുമെന്നും കോളേജ് അസി: പ്രൊഫ: മാരായ ഹർഷ, ലപ്സ് അബിൻ എന്നിവരും വിദ്യാർത്ഥികളും പറഞ്ഞു. ഐ.ആർ.ഡബ്ല്യു പൈലറ്റ് ടീം അംഗങ്ങളായ വി.ഐ ഷമീർ, എം.എ അബ്ദുൽ കരീം, ടി.കെ ഷിഹാബുദ്ദീൻ എന്നിവരാണ് ക്യാംപസിൽ എത്തിയത്.

Tags:    

Similar News