രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ഗുരുതരാവസ്ഥയിലാണെന്ന് മന്‍മോഹന്‍ സിങ്
മണ്ടന്‍ സാമ്പത്തിക സിദ്ധാന്തങ്ങളല്ല സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നതിന് ഫലപ്രദമായ ആസൂത്രമാണ് ആവശ്യമെന്ന് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു
സമ്പദ് വ്യവസ്ഥ ഗുരുതരാവസ്ഥയിൽ ആണെന്ന് സർക്കാർ തിരിച്ചറിയാത്തത് വലിയ പ്രശ്നമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സമ്പദ് വ്യവസ്ഥ അപകടത്തിലാണെന്ന് പറയുന്നത് കോൺഗ്രസ് മാത്രമല്ലെന്നും മൻമോഹൻ സിങ് പറഞ്ഞു. മണ്ടന്‍ സാമ്പത്തിക സിദ്ധാന്തങ്ങളല്ല സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നതിന് ഫലപ്രദമായ ആസൂത്രമാണ് ആവശ്യമെന്ന് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു.
മോശം അവസ്ഥയിൽ നിന്ന് അതീവ ഗുരുതരാവസ്ഥയിലേക്ക് രാജ്യത്തെ സമ്പദ് വ്യവസ്ഥ എത്തിയിരിക്കുന്നു. സമ്പദ് വ്യവസ്ഥ തര്‍ന്നു എന്ന് കോണ്‍ഗ്രസ് മാത്രമല്ല പറയുന്നത്. വ്യാപാരികളും ബാങ്ക് ഉടമകളും മാധ്യമങ്ങളുമടക്കം രാജ്യം മുഴുവന്‍ അത് പറയുന്നു. എന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യം തിരിച്ചറിയുന്നില്ല. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ യു.പി.എ സർക്കാർ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമിച്ചത്. പ്രശ്നപരിഹാരം ഉടൻ കണ്ടെത്തിയില്ലെങ്കിൽ ഗുരുതരമായ അവസ്ഥയിലേക്ക് രാജ്യം വീണുപോകുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃയോഗത്തിലായിരുന്നു മന്‍മോഹന്‍ സിങ്ങിന്‍റെ പ്രസ്താവന.
What India needs isn’t propaganda, manipulated news cycles & foolish theories about millennials, but a concrete plan to #FixTheEconomy that we can all get behind.
— Rahul Gandhi (@RahulGandhi) September 12, 2019
Acknowledging that we have a problem is a good place to start.https://t.co/mAycubTxy1