കളിയാക്കിയതും വിമര്‍ശിച്ചതും മതി, പ്രചരിക്കുന്നത് റാണുവിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍; യഥാര്‍ത്ഥ ഫോട്ടോ പുറത്ത് വിട്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ഇതൊക്കെ ഒരുപരിധി കഴിഞ്ഞാല്‍ ആസ്വദിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ വികാരത്തെ ഇത്തരം കളിയാക്കലുകള്‍ സാരമായി ബാധിക്കും.

Update: 2019-11-22 05:45 GMT
Advertising

സോഷ്യല്‍ മീഡിയ ഗായിക റാണു മണ്ഡലിന്റെ മേക്കോവറായിരുന്നു ഈയിടെ സമൂഹമാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത്. ഹെവി മേക്കപ്പും തിളക്കമുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞെത്തിയ റാണുവിനെ സോഷ്യല്‍ മീഡിയ ട്രോളി കൊന്നുവെന്ന് വേണം പറയാന്‍. റാണുവിനെ ഒരുക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയെയും വെറുതെ വിട്ടില്ല. രൂക്ഷമായ വിമര്‍ശനമാണ് സന്ധ്യക്ക് നേരെ ഉയര്‍ത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് റാണുവിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സന്ധ്യ. ഒപ്പം യഥാര്‍ത്ഥ ചിത്രം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

'കളിയാക്കിയതും വിമര്‍ശിച്ചതും മതി. ഇതൊക്കെ ഒരുപരിധി കഴിഞ്ഞാല്‍ ആസ്വദിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ വികാരത്തെ ഇത്തരം കളിയാക്കലുകള്‍ സാരമായി ബാധിക്കും. മേക്കപ്പ് ചെയ്ത ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും കൊടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാല്‍ സത്യാവസ്ഥ മനസ്സിലാകും', സന്ധ്യ കുറിച്ചു.

ये भी पà¥�ें- അമ്പരിപ്പിക്കുന്ന മേക്കോവറില്‍ റാണു മണ്ഡല്‍; ഗായികയെ ട്രോളി സോഷ്യല്‍ മീഡിയ

അന്‍പതുകാരിയായ റാണുവിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ വലിയ രീതിയിലുള്ള പരിഹാസമാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനടക്കം നേരിടേണ്ടി വന്നത്..'കണ്ടിട്ട് പേടിയാകുന്നു, നല്ല തമാശയായിട്ടുണ്ട്, ദാരിദ്ര്യത്തില്‍ നിന്ന് ഒറ്റരാത്രി കൊണ്ട് രക്ഷപ്പെട്ടപ്പോള്‍ നില മറന്നതാണ്' എന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ റാണുവിനെതിരെ ഉയര്‍ന്നിരുന്നു. റാണുവിന്റെ യഥാര്‍ത്ഥ നിറം കളഞ്ഞ് എന്തിനാണ് വെളുപ്പിച്ച് ഓവറാക്കിയതെന്നും ചിലര്‍ ചോദിച്ചു.

പീച്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളുമൊക്കെയായിട്ടാണ് സന്ധ്യ റാണുവിനെ അണിയിച്ചൊരുക്കിയത്. കാൺപൂരിൽ തന്റെ പുതിയ മേക്കോവർ സലൂൺ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു.

ये भी पà¥�ें- ‘തൊട്ടുപോകരുത്, ഞാന്‍ സെലിബ്രിറ്റിയാണ്’ ആരാധികയോട് മോശമായി പെരുമാറിയ റാണു മണ്ഡലിനെതിരെ പോരെടുത്ത് സോഷ്യല്‍ മീഡിയ

റയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ പാടിക്കൊണ്ടിരുന്ന റാണുവിനെ സോഷ്യല്‍ മീഡിയയാണ് പ്രശ്സതയാക്കിയത്. ലതാ മങ്കേഷ്‌കറുടെ ‘ ഏക് പ്യാർ കാ നഗ്മ ഹായ്’ എന്ന ഗാനം ആലപിച്ചാണ് റാണു സംഗീതാസ്വാദകരുടെ മനം കവര്‍ന്നത്. ഇതിന് പിന്നാലെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ അവർക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും അഭിനയിച്ച 36 ചൈന ടൗൺ എന്ന ചിത്രത്തിലെ ‘ആഷികി മെൻ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവർ റെക്കോർഡ് ചെയ്തിരുന്നു

Tags:    

Similar News