ദേശീയ മരുന്ന് വില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവരപ്പട്ടികയില്‍ 21 ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി
ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഉത്തരവ് ഇറങ്ങിയത്
Update: 2019-12-15 02:41 GMT
ദേശീയ മരുന്ന് വില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവരപ്പട്ടികയില്‍ 21 ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. എലിപ്പനി, മലേറിയ, എയ്ഡ്സ് രോഗികള്‍ക്കുണ്ടാകുന്ന അണുബാധകള്‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ചികിത്സ ലഭ്യമാകും. ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഉത്തരവ് ഇറങ്ങിയത്.
പുതുക്കിയ വിലവിവര പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മരുന്നുകളില്‍ ഭൂരിഭാഗവും കഴിഞ്ഞ രണ്ടു വര്‍ഷകാലമായി കെ.എം.എസ്.സി.എല്‍ വഴി ആവര്‍ത്തിച്ച് ദര്‍ഘാസ് ക്ഷണിച്ചിട്ടും വിതരണക്കാരെ കിട്ടാത്തവയാണ്.