കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് വെടിവെച്ച് കൊന്നു

പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കവേ ഉണ്ടായ ഏറ്റുമുട്ടലിൽ ആണ് ദുബെ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

Update: 2020-07-10 02:52 GMT
Advertising

കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയെ ഉത്തർപ്രദേശ് പൊലീസ് കൊലപ്പെടുത്തി. പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കവേ ഉണ്ടായ ഏറ്റുമുട്ടലിൽ ആണ് ദുബെ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ദുബെയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ പുറത്ത് വരാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്ന് കോൺഗ്രസും സമാജ്‌ വാദി പാർട്ടിയും ആരോപിച്ചു.

മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് അറസ്റ്റിലായ വികാസ് ദുബെയെ കാൺപൂരിലേക്ക് കൊണ്ടുവരുംവഴിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസ് അകമ്പടി വാഹനം അപകടത്തിൽ പെടുകയും ഈ സമയത്ത് തോക്ക് തട്ടിയെടുത്ത് ആക്രമിച്ച ദുബൈയെ വെടി വെക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടലിൽ നാല് പൊലീസുകാർക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു.

എന്നാൽ നെഞ്ചിൽ വെടിയേറ്റ നിലയിലാണ് ദുബെയുടെ മൃതദേഹം. ഉജ്ജയിനിൽ നിന്ന് ഉത്തർപ്രദേശിലേക്ക് കടക്കുന്ന വരെയും പിന്നാലെ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരെ വഴിയിൽ തടഞ്ഞതും സംശയം ഉളവാക്കുന്നു.

കുറ്റവാളിയെ അവസാനിപ്പിച്ചു, കുറ്റകൃത്യത്തെക്കുറിച്ചും ദുബെയെ സംരക്ഷിച്ചവരെ കുറിച്ചും ഉത്തർപ്രദേശ് സർക്കാർ എന്ത് പറയുന്നുവെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ചോദിച്ചു. സർക്കാർ രഹസ്യങ്ങൾ കുഴിച്ചു മൂടി എന്ന് സമാജ്‌ വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കുറ്റപ്പെടുത്തി. കാൺപൂരിൽ 8 പൊലീസുകാരെ വെടിവെച്ചു കൊന്ന കേസിലെ 5 പ്രതികളിൽ 4 പേരെയും പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. ഒരാൾ പരിക്കേറ്റ് ചികിത്സയിലാണ്.

ये भी पà¥�ें- കാണ്‍പൂര്‍ കൂട്ടക്കൊല; ഗുണ്ടാത്തലവന്‍ വികാസ് ദുബെ അറസ്റ്റില്‍

കൊലപാതകം, വധശ്രമം ഉൾപ്പെടെ അറുപതോളം കേസുകൾ ദുബെയുടെ പേരിലുണ്ട്. ദുബെയെ പിടികൂടാനായി വീട് റെയ്ഡ് ചെയ്ത ഡപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ 8 പോലീസുകാരാണ് കൊല്ലപ്പെട്ടത്. ദുബെയുടെ പത്തോളം അനുയായികൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

രാഷ്ട്രീയക്കാരുമായുള്ള ബന്ധത്തിന് പിന്നാലെയാണ് ദുബെ കുറ്റകൃത്യങ്ങൾ ചെയ്യാന്‍ തുടങ്ങിയതെന്ന് ദുബെയുടെ അമ്മ സരളാദേവി പറയുകയുണ്ടായി. എംഎൽഎയാവാനാണ് മുൻമന്ത്രി സന്തോഷ് ശുക്ലയെ ദുബെ വെടിവെച്ചു കൊന്നത്. താന്‍ മകനെ കണ്ടിട്ട് നാല് മാസത്തോളമായി. ഇളയ മകന്‍റെ കൂടെ ലഖ്നൌവിലാണ് താന്‍ താമസം. മകന്‍ കാരണം കുടുംബം പ്രശ്നങ്ങള്‍ നേരിടേണ്ടിവരികയാണെന്നും സരളാദേവി പറഞ്ഞു. മകനെ കൊന്നുകളഞ്ഞേക്കൂവെന്ന്‌ അമ്മ പറയുകയുണ്ടായി.

ये भी पà¥�ें- പൊലീസുകാരെ വെടിവെച്ചു കൊന്ന വികാസ് ദുബെയുടെ ബിജെപി ബന്ധം തെളിയിക്കുന്ന വീഡിയോ പുറത്ത്

"അവൻ പൊലീസിന് മുന്‍പില്‍ കീഴടങ്ങണം. അത് നടന്നില്ലെങ്കില്‍ ഏറ്റുമുട്ടലിലൂടെ പൊലീസ് അവനെ കൊല്ലണം. പോലീസിന് അവനെ പിടികൂടാൻ കഴിഞ്ഞാലും കൊന്നുകളയണം. നിരപരാധികളായ പോലീസുകാരെ കൊന്നതിലൂടെ അത്രയും വലിയ ക്രൂരതയാണ്‌ ചെയ്തത്. അവന്‍ ശിക്ഷിക്കപ്പെടണം"- എന്നാണ് സരളാദേവി പറഞ്ഞത്.

Tags:    

Similar News