''ആർഎസ്എസിനെ 'സംഘ് പരിവാർ' എന്നു വിളിക്കില്ല''; കാരണം വ്യക്തമാക്കി രാഹുൽ ഗാന്ധി
ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും ചെയ്യുക എന്നത് ആർഎസ്എസിന്റെ രീതിയാണെന്നും രാഹുൽ വിമർശിച്ചു
ആർഎസ്എസിനെ സംഘ് പരിവാർ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ അങ്ങനെ അഭിസംബോധന ചെയ്യില്ല. കുടുംബമെന്നാൽ സ്ത്രീകളോടും പ്രായമായവരോടുമുള്ള ബഹുമാനവും വാത്സല്യവുമെല്ലാമാണ്. എന്നാൽ ഇതൊന്നും ആർ.എസ്.എസിനില്ല.
ഉത്തർപ്രദേശിലെ ഝാൻസിയിൽ കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
मेरा मानना है कि RSS व सम्बंधित संगठन को संघ परिवार कहना सही नहीं- परिवार में महिलाएँ होती हैं, बुजुर्गों के लिए सम्मान होता, करुणा और स्नेह की भावना होती है- जो RSS में नहीं है।
— Rahul Gandhi (@RahulGandhi) March 25, 2021
अब RSS को संघ परिवार नहीं कहूँगा!
ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുക എന്നത് ആർഎസ്എസിന്റെ രീതിയാണെന്നും രാഹുൽ വിമർശിച്ചു. അതിനാൽ ആർഎസ്എസിനെ സംഘ് പരിവാർ എന്ന് താൻ വിളിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. ട്വീറ്റിറിലൂടെയായിരുന്നു പ്രതികരണം.