മാധ്യമങ്ങളോട് സംസാരിക്കവെ അസഭ്യം പറഞ്ഞ് യോഗി ആദിത്യനാഥ്; പിന്‍വലിച്ചെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
എ.എന്‍.ഐ വീഡിയോ പിന്‍വലിച്ചെങ്കിലും ഡൗൺലോഡ് ചെയ്ത കോപ്പികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
മാധ്യമങ്ങളോട് സംസാരിക്കവെ സഭ്യമല്ലാത്ത രീതിയിലുള്ള വാക്കുകള്‍ ഉപയോഗിച്ച് യോഗി ആദിത്യനാഥ്. കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കവെയാണ് യോഗിയുടെ നാവില്‍ നിന്നും സഭ്യമല്ലാത്ത രീതിയിലുള്ള സംഭാഷണം പുറത്തുവന്നത്. എ.എന്‍.ഐ വീഡിയോ പിന്‍വലിച്ചെങ്കിലും ഡൗൺലോഡ് ചെയ്ത കോപ്പികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
'കോവിഡ് വാക്സിനേഷനെക്കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഡിയോ ബൈറ്റ്' എന്ന തലക്കെട്ടില്‍ രണ്ടാമത് ഷൂട്ട് ചെയ്ത വീഡിയോ എ.എന്‍.ഐ പങ്കുവെച്ചു. അതിനോടൊപ്പം തന്നെ, 'എഡിറ്റർമാരുടെ കുറിപ്പ്: നേരത്തെ നൽകിയ ലൈവ് സൗണ്ട് ബൈറ്റ് പിൻവലിച്ചു' എന്നും കുറിപ്പില്‍ ചേര്‍ത്താണ് യോഗി ആദിത്യനാഥിന്റെ വീഡിയോ എ.എന്‍.ഐ പങ്കുവെച്ചത്.
സ്വദേശിയായ കൊറോണ വൈറസ് വാക്സിന്‍ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശിനെ കോവിഡ് മുക്തമാക്കാന്‍ അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണം. വാക്സിന്‍ സ്വീകരിച്ച ശേഷം യോഗി പറഞ്ഞു.
Bhakk Ch*t!ya kahin ke 😂😂 pic.twitter.com/22y4yiTduB
— SS (@shubh_ind) April 5, 2021