മമത ബാനർജിക്ക് മുസ്‌ലിം വോട്ടുബാങ്ക് നഷ്ടപ്പെടുകയാണെന്ന് മോദി

പശ്ചിമ ബംഗാളിലെ കച്ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി

Update: 2021-04-06 12:28 GMT
Advertising

പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് മുസ്‌ലിം വോട്ടുബാങ്ക് നഷ്ടപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ മുസ്‌ലിംകളോട് വോട്ട് ഭിന്നിപ്പിക്കരുതെന്ന മമതയുടെ അഭ്യർത്ഥന അവർക്ക് മുസ്‌ലിംകളുടെ പിന്തുണ കുറഞ്ഞുവരുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളോട് ബി.ജെ.പിയാണ് ഇത്തരമൊരു ആഹ്വാനം നൽകിയതെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനും മാധ്യമങ്ങളും പാർട്ടിക്കെതിരെ തിരിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ കുച്ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളിലെ ജനങ്ങൾക്ക് അവരുടെ സ്നേഹത്തിന് പലിശയടക്കം വികസനത്തിന്റെ രൂപത്തിൽ തിരിച്ചു നൽകുമെന്നും മോദി പറഞ്ഞു. "പ്രിപ്പെട്ട ദീദി, മുസ്‌ലിംകൾ ഒന്നിക്കണമെന്നും വോട്ടുകൾ ഭിന്നിപ്പിക്കരുതെന്നും നിങ്ങൾ അടുത്തിടെ പറയുകയുണ്ടായി. നിങ്ങളിത് പറയുന്നത് മുസ്‌ലിം വോട്ട് ബാങ്ക് നിങ്ങളുടെ കയ്യിൽ നിന്നും പോയി എന്ന ബോധ്യത്തിൽ നിന്നാണ്. മുസ്‌ലിംകളും നിങ്ങളിൽ നിന്ന് അകന്നിരിക്കുന്നു." - മോദി പറഞ്ഞു. "നിങ്ങൾക്ക് പരസ്യമായി ഇങ്ങനെ പറയേണ്ടി വന്നുവെന്നതിന്റെ അർഥം നിങ്ങൾ തെരഞ്ഞെടുപ്പ് തോറ്റുവെന്നാണ്" - അദ്ദേഹം പറഞ്ഞു

ബംഗാൾ ജനസംഖ്യയുടെ 27% മുസ്‌ലിംകളാണ്. ബി.ജെ.പി വെല്ലുവിളി നേരിടണമെങ്കിൽ ഈ വോട്ടുകൾ മമതക്ക് നിർണായകമാണ്.

Tags:    

Similar News