ഡല്‍ഹി ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കോവിഡ്

വ്യാഴാഴ്ച്ച 7,437 കോവിഡ് കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്.

Update: 2021-04-09 03:09 GMT
Advertising

ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ അഞ്ച് പേർ ചികിത്സയിലും 32 പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്. 37 പേരും കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരുന്നു.

തലസ്ഥാനത്തെ കോവിഡ് ചികിത്സയിൽ മുൻപന്തിയിലുള്ള ആശുപത്രിയാണ് സർ ​ഗം​ഗറാം. കോവിഡ് വ്യാപനം വീണ്ടും വ‍ർധിച്ച പത്ത് ന​ഗരങ്ങളുടെ പട്ടികയിൽ മുന്നിലാണ് ഡൽഹി. തലസ്ഥാനത്തെ പ്രതിദിന കോവിഡ് നിരക്ക് ഈ വർഷം ആദ്യമായി ഏഴായിരം കവിഞ്ഞിരുന്നു.

ആശുപത്രികളിൽ കൂടുതൽ കോവിഡ് രോ​ഗികൾ എത്തിച്ചേരുന്ന ഘട്ടത്തിൽ ആരോ​ഗ്യപ്രവർത്തകരിലും രോ​ഗ വ്യാപനം വർധിക്കുകയായിരുന്നു. കോവിഡ് ബാധിച്ച ഡോക്ടർമാരിൽ പലർക്കും രോ​ഗ ലക്ഷണങ്ങളുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച്ച 7,437 കോവിഡ് കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്. ഈ വർഷം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്കാണിത്. 24 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    

Similar News